ബലാത്സംഗക്കേസ്; റാപ്പർ വേടന് മുൻകൂർ ജാമ്യം
കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വ്യവസ്ഥകളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശം നൽകി.
അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതിയുടെ നിർദേശമുണ്ട്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചത്. യുവഡോക്ടറായ യുവതിയാണ് വേടനെതിരെ പീഡന പരാതി നൽകിയിരുന്നത്.
പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിലായിരുന്നു വേടൻ. ഹർജിയിൽ അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു.
ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധമാണുണ്ടായതെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോൾ ആ ബന്ധത്തെ ബലാത്സംഗമെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് വേടൻ കോടതിയിൽ വാദിച്ചത്.
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശരണ്യ മോൾ കെ.എസ് രംഗത്തെത്തി.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, വേടനോട് തനിക്ക് മകനോടുള്ള സ്നേഹവും കരുതലുമാണുള്ളത് എന്ന് ശരണ്യ മോൾ വ്യക്തമാക്കി. “അത് ഞാൻ ചാകുന്നതുവരെ കാണും,” എന്നും അവർ എഴുതി.
ശരണ്യ മോൾ തന്റെ കുറിപ്പിൽ പറഞ്ഞത്:
വേടനെ ആദ്യമായി വിളിച്ചപ്പോഴും അവസാനമായി കണ്ടപ്പോഴും “സൂക്ഷിക്കണം” എന്ന് തന്നെ ഓർമ്മിപ്പിച്ചിരുന്നുവെന്ന്.
ഒരു കാലത്ത് വേടന് ഒന്നും ഇല്ലാതെ, താമസിക്കാൻ പോലും സ്ഥലം ഇല്ലാതെ അലഞ്ഞുതിരിഞ്ഞിരുന്ന കാലം ഓർത്തപ്പോൾ, അദ്ദേഹത്തെ ക്രൂര ബലാത്സംഗാരോപണങ്ങളിൽ കുടുക്കിയെന്നത് വിശ്വസിക്കാനാകില്ലെന്ന്.
ഗവേഷകരെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം നടത്തിയെന്ന ആരോപണം “ഫാബ്രിക്കേറ്റഡ് കഥ” മാത്രമാണെന്നും.
“ഇത്തരം വ്യാജകഥകൾ ഇറക്കുന്നവർ സ്ത്രീയെ ഒരു ഇൻസ്ട്രുമെന്റ് ആയി മാത്രം കാണുന്നവരാണ്,” എന്നും ശരണ്യ മോൾ കുറിച്ചു.
വേടനോട് കാണിക്കുന്ന തന്റെ പിന്തുണ സ്വകാര്യ ബന്ധത്തിന്റെ പേരിലുള്ള കരുതലും സ്‌നേഹവുമാണ്, മറ്റ് വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.
Summary: Kerala High Court grants anticipatory bail to rapper Vedan in a rape case with strict conditions. Court directs him to appear before the investigation officer on September 9.









