web analytics

കാട്ടിൽ സിനിമ– സീരിയൽ ഷൂട്ടിങ് വേണ്ട

കാട്ടിൽ സിനിമ– സീരിയൽ ഷൂട്ടിങ് വേണ്ട

കൊച്ചി: സംസ്ഥാനത്തെ സംരക്ഷിത വന മേഖലകൾക്കുള്ളിൽ വാണിജ്യ സിനിമ, ടിവി സീരിയൽ ഷൂട്ടിങ്ങിനുള്ള സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്ന് ഹൈക്കോടതി.

2013ലെ സംസ്ഥാന സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.

ദേശീയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ, കടുവ സങ്കേതങ്ങള്‍ എന്നിവിടങ്ങളിൽ വാണിജ്യ സിനിമ, സീരിയലുകൾ ചിത്രീകരിക്കാൻ അനുമതി നൽകി കൊണ്ടായിരുന്നു 2013ലെ സംസ്ഥാന സർക്കാർ ഉത്തരവ്.

പുതിയ നിർദേശങ്ങൾ നാലാഴ്ചയ്ക്കകം വനം വകുപ്പ് ഉദ്യോഗസ്ഥർക്കു നൽകാനും കോടതി ഉത്തരവിട്ടു.

ഭാവിയിൽ ഇത്തരം ചിത്രീകരണങ്ങൾ അനുവദിച്ചുകൊണ്ട് ഭേദഗതി കൊണ്ടുവരികയോ നിയമനിർമാണം നടത്തുകയോ ചെയ്താൽ അത് കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

2019 പുറത്തിറങ്ങിയ മലയാള സിനിമയായ ‘ഉണ്ട’യുടെ ചിത്രീകരണത്തിനു കാസർകോട് കാറഡുക്ക വനമേഖല ഷൂട്ടിങ്ങിനായി വിട്ടു നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഹൈക്കോടതി ഉത്തരവിലേക്ക് നയിച്ചത്.

അന്ന് ‘ഉണ്ട’യുടെ ഷൂട്ടിങ് സംഘം കാറഡുക്ക റിസർവ് വനമേഖലയിൽ വലിയ തോതിൽ ചുവന്ന മണ്ണ് എത്തിച്ച് റോഡ് നിർമിക്കുകയും സെറ്റുകൾക്ക് വേണ്ടി നിർമാണ പ്രവർത്തനം നടത്തുകയും ചെയ്തിരുന്നു.

തുടർന്ന് പെരുമ്പാവൂർ കേന്ദ്രമായ ആനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രേഷൻ എന്ന സംഘടന ഹൈക്കോടതിയെ സമീപിക്കുകയും ഇക്കാര്യം അന്വേഷിക്കാൻ കോടതി കേന്ദ്ര വനം, മന്ത്രാലയത്തിനു നിർദേശം നൽകുകയും ചെയ്തിരുന്നു.

പിന്നാലെ ഇക്കാര്യം പരിശോധിച്ച കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന അധികൃതരാണ് സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയത് എന്നും അനുവദിച്ചതിലും അധികം ദിവസം ഷൂട്ടിങ് നടത്താൻ അനുമതി നൽകി എന്നും കണ്ടെത്തി.

തുടർന്ന് സിനിമ ചിത്രീകരണത്തിന് അനുമതി നൽകുന്നത് പുനഃപരിശോധിക്കണമെന്നും കേന്ദ്രം നിർദേശിച്ചിരുന്നു.

ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും ഇക്കാര്യത്തിൽ കർശന നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ചിത്രീകരണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ആവശ്യമായ നടപടികൾ എടുത്തിരുന്നു എന്നു ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് ഹർജി തീർപ്പാക്കി.

ഒപ്പം, 2013ലെ ഉത്തരവ് സർക്കാർ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ഹർജിക്കാരൻ ഈ വിധിക്കെതിരെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിനെ തുടർന്നാണ് ഇന്നത്തെ വിധി വന്നത്.

സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് ആശ്വാസം

ഡൽഹി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന് ആശ്വാസം. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരായ ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല.

ഇതോടെ സൗബിന് മുൻകൂർ ജാമ്യത്തിൽ തുടരാൻ കഴിയും. കേസിലെ പരാതിക്കാരൻ സിറാജാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നത്.

സൗബിൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കാണ് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ ലാഭവിഹിതത്തിന്‍റെ 40 ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.

Summary: The Kerala High Court has declared the 2013 state government order permitting commercial film and TV serial shooting inside protected forest areas as illegal. The verdict was delivered by a bench comprising Chief Justice Nitin Jamdar and Justice Basant Balaji.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു!

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു! മലപ്പുറം:...

ചേറിലും കല്ലിലും ആവേശം നിറയ്ക്കാൻ തൃശൂർ ഒരുങ്ങുന്നു… ‘ഫാസ്റ്റ്ട്രാക്ക് ഓഫ്‌ട്രാക്ക് ചാലഞ്ച്’; 2.5 ലക്ഷം സമ്മാനവുമായി ഓഫ്‌റോഡ് മത്സരം

ചേറിലും കല്ലിലും ആവേശം നിറയ്ക്കാൻ തൃശൂർ ഒരുങ്ങുന്നു… ‘ഫാസ്റ്റ്ട്രാക്ക് ഓഫ്‌ട്രാക്ക് ചാലഞ്ച്’;...

അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയാൻ നോട്ടീസ്; കോടതിയെ സമീപിക്കുമെന്ന് നേതൃത്വം

അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയാൻ നോട്ടീസ്; കോടതിയെ സമീപിക്കുമെന്ന് നേതൃത്വം ന്യൂഡൽഹി: കോൺഗ്രസിന്റെ...

സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുക; നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ ചെലവ് 40 ലക്ഷത്തിൽ ഒതുങ്ങണം

സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുക; നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ ചെലവ് 40 ലക്ഷത്തിൽ ഒതുങ്ങണം ആലപ്പുഴ:...

Related Articles

Popular Categories

spot_imgspot_img