ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മേഖലയിൽ അതീവ ജാഗ്രത. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ ഒരു വ്യോമസേന സൈനികൻ വീര്യമൃത്യു വരിച്ചിരുന്നു. ഒരു സൈനികന്‍റെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേരുടെ നില തൃപ്തികരമാണ്.
രണ്ടു സൈനിക വാഹനങ്ങളിലായി സഞ്ചരിച്ച സൈനികർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഈ മേഖലയിൽ മെയ് 25 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ ആക്രമണത്തെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. ഭീകരക്രമണം നടന്ന പൂഞ്ചിലെ ഷാസിതാറിൽ കൂടുതൽ സൈനികരെ എത്തിച്ചു. പരിക്കേറ്റ സൈനികർ ഉധംപൂരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിണ്. വിഷയവുമായി ബന്ധപ്പെട്ടു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കര, വ്യോമസേന മേധാവിമാരുമായി സംസാരിച്ചു.
Read More: കൊടുംചൂടില്‍ കറന്റ് ബില്ലും പൊള്ളും; ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് ഈടാക്കുന്നത് ഇത്ര!