നിരവ് നിറയെ വനിതകളാണ്. കോട്ടയത്തെ നിരവ് എക്സിബിഷൻ കാണാൻ എത്തിയവരാണ് ഇവർ. വീട്ടമ്മമാരും യുവതികളുമാണ് മേള കാണാൻ ഒഴുകിയെത്തുന്നവരിൽ ഏറെയും. മേളയിലെ മുഖ്യ ആകർഷണം ഹെറിറ്റേജ് ലൂംസിന്റെ ഉൽപന്നങ്ങൾ തന്നെയാണ്.
സ്ത്രീകളുടെ വിവിധ തുണി തരങ്ങൾ, മനം കവരുന്ന വിലയിൽ വാങ്ങാനുള്ള അവസരമാണ് ഹെറിറ്റേജ് ലൂംസ് എക്സിബിഷനിൽ ഒരുക്കിയിട്ടുള്ളത്. മൊതാൽ സാരി, ചന്ദേരി കുർത്തി തുടങ്ങി വിവിധങ്ങളായ വസ്ത്രങ്ങൾ, കൂടാതെ ചോക്ലേറ്റ്സ്, നോൺ ആൽക്കഹോൾ വൈൻ, വിവിധതരം ചെരുപ്പുകൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി നിങ്ങൾക്കാവശ്യമായതെല്ലാം ഒരു കുടകീഴിൽ സ്വന്തമാക്കാം.
കോട്ടയം ചാലുകുന്നിലുള്ള ബെഞ്ചമിൻ ബെയ്‌ലി ഹാളിലാണ് ഹെറിറ്റേജ് ലൂംസിന്റെ ‘നിരവ്’ എക്സിബിഷൻ പുരോഗമിക്കുന്നത്. ഹെറിറ്റേജ് ലൂംസ് സംഘടിപ്പിക്കുന്ന ‘നിരവ്’ എക്സിബിഷൻ കോട്ടയം നഗരിയിൽ വൻ ജനപങ്കാളിത്തത്തോടെ മുന്നേറുകയാണ്. ഇന്ന് വൈകിട്ട് 8 മണി വരെ നീളുന്ന എക്സിബിഷനിൽ നിന്ന് മികച്ച തുണി തരങ്ങളും മറ്റു ആവശ്യസാധനങ്ങളും വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കൂ. ഈ സുവർണാവസരം ഇന്ന് മാത്രം.
Read Also: സ്വര്‍ണ്ണവില മേലോട്ട് തന്നെ; ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്; ഇന്നത്തെ വില അറിയാം