web analytics

പട്ടിണിയും ദാഹവും മാറ്റാൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ഒരു ജനത ഇവിടെയുണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? തെളിവുകളുമായി ഗവേഷകർ…….

പട്ടിണിയും പരിവട്ടവും നിറഞ്ഞ ഒരു കാലത്ത് ആളുകൾ വിശപ്പടക്കാൻ എന്തൊക്കെ വഴികളാണ് സ്വീകരിച്ചിരുന്നതെന്നു അറിയുന്നത് മനുഷ്യൻ്റെ അതിജീവനത്തിന്റെ ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണ്. (Here was a people who used drugs to relieve hunger and thirst)

അത്തരത്തിൽ, പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന നിവാസികളുടെ മമ്മി ചെയ്യപ്പെട്ട മസ്തിഷ്കത്തിലെ ഒരു പുതിയ കണ്ടെത്തലാണ്അ ഇപ്പോൾ ശാസ്ത്രലോകത്തെ പുതിയ കൗതുകം.

പഴയകാലത്തെ ഇറ്റലിക്കാർ കൊക്കെയ്നിനു അടിമയായിരുന്നോ അതോ വിശപ്പും ദാഹവും ശമിപ്പിക്കാൻ അതിൻ്റെ ഇലകൾ കഴിക്കുകയായിരുന്നോ എന്ന സംശയമാണ് ഇപ്പോൾ ശാസ്ത്രജ്ഞർ ഉന്നയിക്കുന്നത്.

ആളുകളുടെ മമ്മി സ്റ്റഡി ചെയ്തതിൽ നിന്നും, ആളുകളുടെ സംരക്ഷിത മമ്മിഫൈഡ് മനുഷ്യ മസ്തിഷ്കം കൊക്കെന്നോട് പോസിറ്റീവായി പ്രതികരിച്ചു. ഇത് യൂറോപ്പിൽ പ്രചാരത്തിലാകുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് മയക്കുമരുന്ന് ഉപയോഗം അവിടെ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കുന്നു.

അക്കാലത്തെ പ്രശസ്തമായ ഒരു ആശുപത്രിക്ക് സമീപമുള്ള ശ്മശാന സ്ഥലമായ കാഗ്രാൻഡ ക്രിപ്റ്റിൻ്റെ ഭാഗമായിരുന്നു മമ്മി ചെയ്യപ്പെട്ട തലച്ചോറുകൾ.

മിലാനിലെ ദരിദ്രരെയും അവശത അനുഭവിക്കുന്നവരെയും ചികിത്സിക്കുന്നതിൽ ഓസ്‌പെഡേൽ മാഗിയോർ എന്ന ആശുപത്രി പ്രശസ്തമായിരുന്നു. പട്ടിണി മാറ്റാനായി മയക്കുമരുന്നുവരെ ഉപയോഗിക്കേണ്ടി വന്ന ഒരു ജനതയുടെ നേർക്കാഴ്ചയാണിത് എന്നാണു ഗവേഷകർ പാറയുന്നത്.

പരിശോധിച്ച ഒമ്പത് സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ, ഗവേഷകർ കൊക്കെയ്‌ന്റെ സജീവ ഘടകങ്ങൾ കണ്ടെത്തി. ഇത്,പണ്ടുകാലത്ത് മനുഷ്യർ വിശപ്പും ദാഹവും നിയന്ത്രിക്കുന്നതിന് മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കൊക്ക ചെടിയായ എറിത്രോക്‌സൈലത്തിൻ്റെ ഇലകളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡായ ഹൈഗ്രിൻ്റെ സാന്നിധ്യവും പരിശോധിച്ച സാമ്പിളുകളിൽ ഉണ്ടായിരുന്നു. ഇത് ആളുകൾ അതിൻ്റെ സസ്യ രൂപത്തിൽ മയക്കുമരുന്ന് കഴിക്കുന്നുവെന്ന് സ്ഥിരീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

റിസർവ് ടീമിൽ മലയാളി ജംഷീലയും

റിസർവ് ടീമിൽ മലയാളി ജംഷീലയും കൊച്ചി: കാഴ്‌ചപരിമിതരുടെ വനിത ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ...

സ്കൂൾ ബസ് മറിഞ്ഞ് അപകടം

തിരുവനന്തപുരം: കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. 20-ലധികം കുട്ടികൾക്ക്...

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു ചെന്നൈ: ജ്വല്ലറികളിലേക്ക് എത്തിക്കാനുള്ള സ്വർണവുമായി പോയ സംഘത്തെ ആക്രമിച്ച് കവർച്ച...

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത്

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത് കേരള പോലീസിൻ്റെ മുന്നറിയിപ്പ് പ്രകാരം, ‘മ്യൂൾ...

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ...

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി കൊയിലാണ്ടി: ഓണം ബമ്പർ ലോട്ടറി...

Related Articles

Popular Categories

spot_imgspot_img