web analytics

ഒന്നാം ക്ലാസുകാരൻ ചുമക്കുന്ന സ്കൂൾ ബാ​ഗിന്റെ ഭാരം! തൂക്കമളന്ന അച്ഛൻ ഞെട്ടി

ഒന്നാം ക്ലാസുകാരൻ ചുമക്കുന്ന സ്കൂൾ ബാ​ഗിന്റെ ഭാരം! തൂക്കമളന്ന അച്ഛൻ ഞെട്ടി

സ്കൂൾ കുട്ടികൾ ചുമക്കുന്ന ഭാരമേറിയ ബാഗുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടേകുകയാണ് ഒരു യുവാവിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്.

മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ നിന്നുള്ള ബാലു ഗൊരാഡെ എന്നയാളാണ് തന്റെ ഒന്നാം ക്ലാസുകാരനായ മകന്റെ സ്കൂൾ ബാഗിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ആറ് വയസ്സുള്ള മകൻ സ്കൂൾ ബാഗ് ചുമന്ന് നടക്കാൻ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബാഗിന്റെ ഭാരം അളക്കാൻ ബാലു തീരുമാനിച്ചത്.

21 കിലോ ശരീരഭാരമുള്ള കുട്ടി ലഞ്ച് ബോക്‌സ് ഉൾപ്പെടെ ഏകദേശം 4.5 കിലോ ഭാരമുള്ള ബാഗാണ് ദിവസവും ചുമക്കുന്നതെന്ന് ബാലു പറയുന്നു.

സർക്കാർ മാർഗനിർദേശങ്ങൾ പ്രകാരം ഒരു കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ആകെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടാൻ പാടില്ല.

ഈ കണക്കുപ്രകാരം കുട്ടിയുടെ ബാഗിന് 2.1 കിലോയിൽ കൂടുതൽ ഭാരമുണ്ടാകരുത്. എന്നാൽ ഇവിടെ അനുവദനീയതയുടെ ഇരട്ടിയോളം ഭാരമാണ് കുട്ടി ചുമക്കുന്നതെന്ന് ബാലു ചൂണ്ടിക്കാട്ടുന്നു.

തൂക്കമളക്കുന്ന യന്ത്രത്തിൽ വെച്ച ബാഗിന്റെ ചിത്രം സഹിതമാണ് അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് പങ്കുവെച്ചത്. “ഇത് പലതവണ സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാരം പരിശോധിച്ചിട്ടുണ്ടോ?” എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. കുറച്ചുസമയത്തിനുള്ളിൽ തന്നെ ഇത് വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു.

ഭാരമേറിയ സ്കൂൾ ബാഗുകൾ കുട്ടികളിൽ നടുവേദന, കഴുത്തുവേദന, ശരീരവളർച്ചയിലെ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

വിഷയത്തിൽ നടപടി വേണമെന്ന ആവശ്യവുമായി നിരവധി പേരാണ് പോസ്റ്റിന് പിന്തുണ അറിയിച്ച് കമന്റുകൾ രേഖപ്പെടുത്തുന്നത്.

English Summary

A social media post by Balu Gorade from Sambhajinagar, Maharashtra, has reignited the debate over heavy school bags carried by children. He revealed that his six-year-old son, weighing 21 kg, carries a school bag weighing 4.5 kg, including a lunch box—far exceeding government guidelines that limit bag weight to 10% of a child’s body weight. Gorade shared an image of the bag on a weighing scale and questioned school authorities and parents alike. Health experts warn that such heavy bags can cause back pain and other physical problems in children, prompting widespread calls for action.

heavy-school-bags-child-health-social-media-post

School bags, Child health, Student safety, Education, Parenting, Social media, Maharashtra, Health warning

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

Related Articles

Popular Categories

spot_imgspot_img