മഴ; അവധി അറിയിപ്പുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുടെ സാധ്യത തുടരുകയാണെന്ന് മുന്നറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.
മഴയുടെ തീവ്രതയെ അടിസ്ഥാനമാക്കി ഇടുക്കി, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ) ഇന്ന് (ജൂലൈ 25) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
ജാഗ്രതാ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും:
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ (ജൂലൈ 25):
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
യെല്ലോ അലർട്ട് (ജൂലൈ 25):
തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ഓറഞ്ച് അലർട്ട് (ജൂലൈ 26):
കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
യെല്ലോ അലർട്ട് (ജൂലൈ 26):
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
യെല്ലോ അലർട്ട് (ജൂലൈ 27):
ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
യെല്ലോ അലർട്ട് (ജൂലൈ 28):
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ജില്ലാതല അവധി പ്രഖ്യാപനങ്ങൾ:
എറണാകുളം:
ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ, ജൂലൈ 25 വെള്ളിയാഴ്ച പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അങ്കണവാടികളും ട്യൂഷൻ സെന്ററുകളും ഇതിൽ ഉൾപ്പെടും.
ഇടുക്കി:
തുടർച്ചയായ കനത്ത മഴയും കാറ്റും തുടരുകയും ചെയ്തതിനാൽ അപകട സാധ്യതകൾ പരിഗണിച്ച് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെ) ഇന്ന് അവധി പ്രഖ്യാപിച്ചു. റെസിഡൻഷ്യൽ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നഷ്ടപ്പെട്ട ക്ലാസുകൾ ഓൺലൈൻ വഴി പുനസംഘടിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ ചുമതല ഏറ്റെടുക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കാനും വീടിനകത്ത് സുരക്ഷിതമായി കഴിയാനും ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അഭ്യർത്ഥിച്ചു.
കോട്ടയം:
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ, ജൂലൈ 25 വെള്ളിയാഴ്ച, കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെ) അവധി പ്രഖ്യാപിച്ചു. മുൻകൂട്ടിയായി നിശ്ചയിച്ച പരീക്ഷകൾക്ക് ഈ അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.
English Summary :
Heavy rainfall is likely to continue in the state today, according to the India Meteorological Department (IMD). The warning indicates the possibility of intense rain in both southern and central Kerala