കനത്ത മഴ; വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു: കൂറ്റൻ കല്ലുകൾ വഴിയിലേക്ക് പതിച്ചു; അപകടം ഒഴിവായത് പുലർച്ചെയായതിനാൽ

രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു താണു. കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് വലിയ കല്ലുകള്‍ വഴിയിലേക്ക് പതിച്ചു. സംഭവ പുലര്‍ച്ചെ ആയതിനാലാണ് ആളപായം ഒഴിവായത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 5.30 മണി മുതല്‍ ഈ ഭാഗത്ത് ബലി തര്‍പ്പണം നടത്തുന്നതിന് ഭക്തര്‍ എത്തുന്നതാണ്.  ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തും മുന്നിലുമായാണ് കുന്ന് ഇടിഞ്ഞു വീണത്. ബലി മണ്ഡപത്തിന്റെ സമീപത്ത് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിക്കുന്ന ടോയ്ലെറ്റ് ബ്ലോക്കിന്റെ മുന്‍ഭാഗം നിരപ്പാക്കുന്നതിനായി ഒരു മാസം മുന്‍പ് കുന്നിടിച്ച് മണ്ണ് എടുത്തിരുന്നു. നഗരസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ഈ ഭാഗം കോണ്‍ക്രീറ്റ് ചുവരുകള്‍ കെട്ടി സംരക്ഷിക്കാം എന്നുള്ള തീരുമാനം എടുത്തിരുന്നു. ഇതിനോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞു വീണത്. പാപനാശം കുന്നുകളുടെ ഉള്‍ഭാഗം വളരെ ദുർബലമായതിനാൽ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുന്നുകളെ സാരമായി ബാധിക്കും. എല്ലാ മഴക്കാലത്തും ഇതുപോലെ കുന്നുകള്‍ ഇടിയാറുണ്ട്.

Read also: ദില്ലി-വാരണാസി ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഐസൊലേഷൻ ബേയിലേക്കുമാറ്റി യാത്രക്കാരെ പുറത്തിറക്കി പരിശോധന

spot_imgspot_img
spot_imgspot_img

Latest news

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

Other news

കണ്ടു കിട്ടുന്നവർ അറിയിക്കുക… മലപ്പുറത്ത് നിന്നും കാണാതായത് 12 ഉം 15 ഉം വയസ്സ് പ്രായമുള്ള കുട്ടികളെ

മലപ്പുറം: മലപ്പുറം എടവണ്ണയിൽ ബന്ധുക്കളായ കുട്ടികളെ കാണില്ലെന്ന് പരാതി. എടവണ്ണ സ്വദേശികളായ...

പറയാതെ പറഞ്ഞത് വിശ്വ പൗരനെ പറ്റി; ഗീവർഗീസ് മാർ കൂറിലോസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ

കോട്ടയം: കോൺ​ഗ്രസിന് തന്നെ ആവശ്യമില്ലെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികളുണ്ടെന്ന ശശി...

കാസർഗോഡ് – തിരുവനന്തപുരം ദേശിയപാത, ശരവേഗത്തിൽ നിർമ്മാണം; ഈ വർഷം തന്നെ തുറന്നേക്കും

മലപ്പുറം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ൻ്റെ പണികൾ എൺപത്തിനാല്...

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമർശം; പി സി ജോർജ് ഇന്ന് ഹാജരാകും

തിരുവനന്തപുരം : ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശ കേസിൽ പി...

Related Articles

Popular Categories

spot_imgspot_img