രൗദ്രഭാവം പുറത്ത്; 5 ദിവസം അതി ശക്തമായ മഴ; വൃഷ്ടി പ്രദേശത്ത് മഴ ഇനിയും പെയ്താൽ സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ടി വരും

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചക്ക് പുറത്തിറക്കിയ മഴ പ്രവചനം പ്രകാരം അടുത്ത അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടിയോട് കൂടി മഴ പെയ്തേക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ വരെ മൂന്ന് ജില്ലകളില്‍ മാത്രമായിരുന്നു യെല്ലോ അലര്‍ട്ട്. മെയ് 19ന്ചില ജില്ലകളിൽ മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഓറഞ്ച് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രത്യേക കരുതല്‍ നിര്‍ദേശം പുറത്തിറക്കി കളക്ടര്‍. നദികളില്‍ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാല്‍ ആളുകള്‍ കരുതലോടെയിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. കക്കാട്ടാറിന്‍റെയും പമ്പയാറിന്‍റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്‍റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കേണ്ടി വന്നേക്കും. അതിനാല്‍ ഏതു സമയത്തും മണിയാര്‍ ബാരേജിന്‍റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും പരമാവധി 100 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 50 സെ.മി. വരെ ജലനിരപ്പ് ഉയരാനും അാധ്യതയുണ്ട് എന്നതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

 

Read More: വാഗ്‌ദാനമല്ല, കെഎസ്ആർടിസി ബസിൽ ലഘുഭക്ഷണം ലഭിക്കുമെന്ന് ഉറപ്പായി; പദ്ധതിയ്ക്ക് നിർദേശങ്ങൾ ക്ഷണിച്ച് കെഎസ്ആർടിസി

Read More: രാഹുൽ വിവാഹതട്ടിപ്പുകാരനോ? രണ്ടിൽ കൂടുതൽ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിവരം

Read More: കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം; നടൻ മാത്യുവിന്റെ മാതാപിതാക്കളടക്കം മൂന്നു പേർക്ക് പരിക്ക്

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

Other news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കാള വിരണ്ടോടി;വീട്ടമ്മയെ കുത്തി വീഴ്ത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി വീട്ടമ്മയെ കുത്തി വീഴ്ത്തി....

പിടിതരാതെ കറുത്ത പൊന്ന്; എല്ലാത്തിനും കാരണം കൊച്ചിക്കാരാണ്

വില വർദ്ധനവിന് ശേഷം കർഷകരേയും വ്യാപാരികളേയും അങ്കലാപ്പിലാക്കിയിരിക്കുകയാണ് കുരുമുളകുവില. ഉത്പാദനം കുറഞ്ഞതോടെ...

ബോഗി മാറി കയറി, 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: ട്രെയിനിൽ വെച്ച് 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു. തിരുവനന്തപുരത്ത് നിന്നും...

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി:...
spot_img

Related Articles

Popular Categories

spot_imgspot_img