മഴ കനത്തതോടെ കാഞ്ഞിരപ്പള്ളി താലൂക്കിൽപെട്ട വിവിധ മേഖലകളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. മുണ്ടക്കയം കൂട്ടിക്കൽ കാവാലി, കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ ചോറ്റി മാങ്ങാപ്പേട്ട എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. (heavy rain; Landslides in various areas in Kanjirapally taluk, alert)
വെള്ളിയാഴ്ച്ച രാത്രിയിലും ശനിയാഴ്ച്ച പുലർച്ചെയും പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. കാവാലിയിൽ ഉരുൾ പൊട്ടിയതോടെ മണിമലയാറ്റിൽ വെള്ളം ഉയർന്നിരുന്നു. മുണ്ടക്കയം കോസ് വേ പാലത്തിന് സമീപം ബൈപ്പാസ് റോഡിൽ വെള്ളം കയറി.
പുഴയോരത്തിരുന്ന വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ കൃഷിയിടങ്ങൾ ഒലിച്ചു പോയിട്ടുണ്ട്. 2022 ൽ മുണ്ടക്കയം കൂട്ടിക്കൽ, സമീപത്തുള്ള ഇടുക്കി ജില്ലാ പരിധിയിൽപെട്ട കൊക്കയാർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം വൻ നാശനഷ്ടമാണ് ഉണ്ടായത്. അന്ന് ഒട്ടേറെയാളുകൾക്ക് ജീവഹാനിയും സംഭവിച്ചിരുന്നു.