ഒടുവിൽ പ്രവചനങ്ങൾ സത്യമാകുന്നു. തിരുവനന്തപുരം നഗരത്തിന്റെ വിവിധ മേഖലകളിൽ കനത്ത മഴ ലഭിച്ചു. അഞ്ച് മണിക്ക് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ തലസ്ഥാനത്ത് മഴ സാധ്യത പ്രവചിച്ചിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ഫലിച്ചത് നഗരവാസികൾക്ക് കൊടും ചൂടിൽ നേരിയ ആശ്വാസമായി. വൈകുന്നേരം ആറ് മണിയോടെയാണ് തലസ്ഥാന നഗരത്തിൽ മഴ തുടങ്ങിയത്. നഗരത്തിൽ മാത്രമല്ല ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിനൊപ്പം കൊച്ചി, തൃശൂർ ജില്ലകളിലും വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: തെരഞ്ഞെടുപ്പ് റാലിക്കിടെ അസ്വാസ്ഥ്യം; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു