വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നാശം വിതച്ച് മഴ; പ്രളയം, മണ്ണിടിച്ചിൽ; ജീവൻ നഷ്ടമായത് 36 പേർക്ക്

മംഗൻ: കനത്ത മഴയെ തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 36 പേർ മരിച്ചതായി റിപ്പോർട്ട്. കനത്ത മഴയും പ്രളയവും ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 5.5 ലക്ഷത്തോളം പേരെ ബാധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പലയിടങ്ങളിലും വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായി. ആയിരക്കണക്കിനാളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഒട്ടേറെ വീടുകൾ തകർന്നു. പ്രളയത്തിൽ പല ഗ്രാമങ്ങളും റോഡുകളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. അസമിനെയാണ് മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

പതിനൊന്ന് മരണങ്ങളാണ് അസമിൽ റിപ്പോർട്ട് ചെയ്തത്. അരുണാചൽപ്രദേശിൽ പത്ത്, മേഘാലയിൽ ആറ്, മിസോറമിൽ അഞ്ച്, സിക്കിമിൽ മൂന്ന്, ത്രിപുരയിൽ ഒന്ന് എന്നിങ്ങനെയാണ് ജീവൻ നഷ്ടമായവരുടെ എണ്ണം.

കനത്തമഴയിൽ സിക്കിമിൽ സൈനിക ക്യാമ്പിലേക്ക് മണ്ണിടിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. ആറുപേരെ കാണാതായി. ഞായറാഴ്ച വൈകീട്ട് സിക്കിമിലെ ലാച്ചൻ നഗരത്തിലെ ചാറ്റനിലാണ് സംഭവം.

നിസ്സാരപരിക്കുകളോടെ നാലുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഹവിൽദാർ ലഖ്ബിന്ദർ സിങ്, ലാൻസ് നായിക് മനീഷ് ഠാക്കൂർ, പോർട്ടർ അഭിഷേക് ലക്ര എന്നിവരാണ് മരിച്ചതെന്ന് സൈന്യം അറിയിച്ചു.

അസമിൽ പത്തുനദികൾ അപകടകരമായ നിലയിലാണ്. മണിപ്പൂരിൽ 20000-ൽ അധികം പേർക്കാണ് വീടുകൾ നഷ്ടമായത്. സിക്കിമിലെ മംഗൻ ജില്ലയിലെ ചുങ്താങ്- ഫിഡാങ് റോഡ് പൂർവസ്ഥിതിയിലാക്കിയെന്നും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിതമായി മാറ്റുമെന്നും സംസ്ഥാന ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പ് വ്യക്തമാക്കി.

ടീസ്ത നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ ലാച്ചെനിലും ലാച്ചുങ്ങിലും ആയിരത്തിലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണെന്ന് മംഗൻ ജില്ലാ പോലീസ് സൂപ്രണ്ട് ഡെച്ചു ഭൂട്ടിയ അറിയിച്ചു.

ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് ഗതാഗതം താറുമാറായതിനാൽ കുട്ടികളും സ്ത്രീകളുമടക്കം 1678 വിനോദ സഞ്ചാരികളെ ലാച്ചുങ്, ചുങ്താങ് തുടങ്ങിയിടങ്ങളിൽ നിന്ന് ഗാങ്ടോക്കിലേക്ക് മാറ്റി.

ടീസ്ത നദിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ എട്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ…നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം നാളെ മുതൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം നാളെ മുതൽ തുടങ്ങും. എട്ട്...

‘കെറ്റാമെലോണ്‍’നെ പൂട്ടി എൻസിബി; തകർത്തത് ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയെ

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ...

നാളെ മുതൽ മഴ കനക്കും; 50 കി.മി വേഗതയിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്; പോസ്റ്റർ പങ്കുവെച്ച് നടൻ

സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി വിസ്മയ മോഹന്‍ലാല്‍. ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും...

Related Articles

Popular Categories

spot_imgspot_img