തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ്. അട്ടക്കുളങ്ങരയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. മുക്കോലയ്ക്കല്‍ ചില വീടുകളിലും വെള്ളം കയറി. അട്ടക്കുളങ്ങര ബൈപ്പാസിലും രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നതാണ്.
ഇന്ന് പുലര്‍ച്ചെയുണ്ടായ മൂന്ന് മണിക്കൂര്‍ നിര്‍ത്താതെയുള്ള മഴയാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. സ്മാര്‍ട്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള കുഴികളെല്ലാം വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ അപകട സാധ്യത കൂടുതലാണ്.
ചാല മാര്‍ക്കറ്റ്, മുക്കോല ഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് കനത്ത മഴ തുടര്‍ന്നാണ് വെള്ളക്കെട്ട് കൂടുതൽ രൂക്ഷമാകും. മിക്കവര്‍ക്കും വീട്ടില്‍ നിന്നും ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ. എല്ലാ വര്‍ഷവും മഴ പെയ്താല്‍ ഇതാണ് സ്ഥിതിയെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: സ്വിം സ്യൂട്ട് ധരിച്ച് ഫാഷൻ ഷോ; ഇത് സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യം !
Read Also: മലങ്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേയ്ക്ക് ; ജാഗ്രത വേണം