കൊച്ചി: വരാപ്പുഴ മാര്‍ക്കറ്റില്‍ തീപിടുത്തം. മാര്‍ക്കറ്റിനുള്ളിലെ ലേഡീസ് സ്റ്റോറിലും തൊട്ടടുത്ത് ഒഴിഞ്ഞു കിടന്ന മറ്റൊരു കടയിലുമാണ് തീപ്പിടുത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.
തീപിടിത്തത്തെ തുടർന്ന് ലേഡീസ് സ്റ്റോര്‍ പൂര്‍ണമായും കത്തി നശിച്ചു. സീമ ഷിബു എന്ന സ്ത്രീയുടേതാണ് കട. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കുകൂട്ടൽ. തീപ്പടര്‍ന്നതോടെ ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മറ്റ് കടകളിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകളടക്കം സ്വീകരിച്ചാൽ വൻ ദുരന്തം ഒഴിവായി.
Read Also: കമ്പമലയിൽ പൊലീസും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ; 9 റൗണ്ട് വെടിശബ്ദം കേട്ടെന്ന് തോട്ടം തൊഴിലാളികൾ