അച്ഛനൊപ്പം ബൈക്കിൽ പോകവെ അപകടത്തിൽ പെട്ട് വലതു കൈ നഷ്ടമായി; ഇടം ​കൈ കൊണ്ട് പൊരുതിയ പാർവതിക്ക് സിവിൽ സർവിസ് പരീക്ഷയിൽ 282ാം റാങ്ക്

അമ്പലപ്പുഴ: അപകടത്തിൽ വലതു കൈ നഷ്ടപ്പെട്ട വേദന മറന്ന് എഴുതിയ സിവിൽ സർവിസ് പരീക്ഷയിൽ പാർവതിക്ക് മിന്നുംവിജയം. അമ്പലപ്പുഴ ക്ഷേത്രത്തിന് പടിഞ്ഞാറ് അമ്പാടിയിൽ ഗോപകുമാർ-ശ്രീലത ദമ്പതികളുടെ മകൾ പാർവതിക്ക് സിവിൽ സർവിസ് പരീക്ഷയിൽ 282ാം റാങ്കാണ് ലഭിച്ചത്.

ചൊവ്വാഴ്ച ഫലം പ്രഖ്യാപിച്ചപ്പോൾ വേദനകൾക്കിടയിലും തിളക്കമാർന്ന നേട്ടം കൈവരിച്ചതിന്‍റെ ആഹ്ലാദത്തിലാണ് ഈ കുടുംബം. 2010ൽ പിതാവുമായി ബൈക്കിൽ പോകുമ്പോൾ അപകടമുണ്ടായതിനെത്തുടർന്നാണ് വലതുകൈ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്നത്. ഇപ്പോൾ കൃത്രിമകൈയാണ് പിടിപ്പിച്ചിരിക്കുന്നത്. ഒന്നുമുതൽ അഞ്ചുവരെ കാക്കാഴം സ്കൂളിലും ആറുമുതൽ 10 വരെ ചെന്നിത്തല നവോദയ സ്കൂളിലുമായിരുന്നു പാർവതിയുടെ പഠനം. പ്ലസ് ടു അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു. പിതാവ് ഗോപകുമാർ ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസിൽദാറും മാതാവ് ശ്രീകല കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമാണ്. സഹോദരി: രേവതി.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍

കാസര്‍കോട്: ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിഞ്ഞു. കാസര്‍കോട് ചെറുവത്തൂര്‍...

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും...

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ…. ആൽബർട്ട് അൽഫോൻസോ, പോൾ...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ കൊ​ണ്ടോ​ട്ടി: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Related Articles

Popular Categories

spot_imgspot_img