ബെംഗളൂരു: ലൈംഗിക പീഡന കേസിൽ ഒളിവിൽ പോയ എച്ച്ഡി രേവണ്ണ എംഎല്‍എ പിടിയിൽ. രേവണ്ണഅച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ പത്മനാഭനഗറിലെ വസതിയില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പീഡനക്കേസില്‍ അറസ്റ്റ് തടയുന്നതുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ഹാസനിലെ രേവണ്ണയുടെ വസതിയില്‍ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പരിശോധന നടത്തിയിരുന്നു. ഇതിനിടെ എസ്ഐടിയും രേവണ്ണയുടെ അനുയായികളും തമ്മില്‍ വസതിക്ക് മുന്‍പില്‍ സംഘര്‍ഷമുണ്ടായി. ഇതിനുപിന്നാലെയാണ് ദേവഗൗഡയുടെ പത്മനാഭനഗറിലെ വസതിയില്‍ രേവണ്ണയുണ്ടെന്ന വിവരം ലഭിച്ചത്.
സ്വന്തം പാര്‍ട്ടി നേതാവായ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചതാണ് പ്രജ്വലിനെതിരെ ഏറ്റവും ഒടുവില്‍ ലഭിച്ച പരാതി.