പൊറോട്ടക്ക് നികുതി കുറക്കാൻ ഇനിയും പോരാടേണ്ടിവരും; അഞ്ച് ശതമാനമല്ല ഇനി മുതൽ 18 ശതമാനം തന്നെ; സർക്കാർ വാദം അം​ഗീകരിച്ച് കോടതി

സംസ്ഥാനത്ത് വിൽക്കുന്ന ഹാഫ് കുക്ക്ഡ് പൊറോട്ടക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന് ഹൈക്കോടതി. നേരത്തെ ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഉയർന്ന ജിഎസ്ടി ഈടാക്കാം എന്ന വിധി വന്നിരിക്കുന്നത്. HC allows 18 percent GST to be levied on half-cooked porotta sold in the state

പെറോട്ടയും ബീഫും ഭക്ഷണ പ്രേമികളുടെ ഇഷ്ട കോമ്പിനേഷനുകളിൽ ഒന്നാണ്. ഹോട്ടലുകളിൽ ലഭിച്ചിരുന്ന പൊറോട്ട ചപ്പാത്തിയുടെ മാതൃകയിൽ ഹാഫ് കുക്ക്ഡായി പാക്കറ്റിൽ ലഭിച്ചതോടെ ഡിമാന്റ് കൂടിയിരുന്നു. പാക്കറ്റിലായതോടെയാണ് പൊറോട്ടയും ജിഎസ്ടി പരിധിയിലായി. 18 ശതമാനം നികുതിയാണ് പൊറോട്ടക്ക് ചുമത്തിയത്. സെൻട്രൽ സ്‌റ്റേറ്റ് ഗുഡ്‌സ് ആന്റ് സർവീസ് ടാക്‌സ് ആക്ട് പ്രകാരമാണ് 18 ശതമാനം നികുതി ഏർപ്പെടുത്തിയത്.

കേരളാ അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ് ഉത്തരവ് പ്രകാരമായിരുന്നു പാക്കറ്റിലാക്കിയ പൊറോട്ടയ്ക്ക് പതിനെട്ട് ശതമാനം ജി എസ് ടി ഏർപ്പെടുത്തിയത്. പൊറോട്ട ബ്രെഡിന് സമാനമല്ലെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിനെതിരെയാണ് കമ്പനി നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചത്.

നേരത്തെ കമ്പനി അധികൃതർ എ എ ആർ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല. പാക്കറ്റിലാക്കിയ മലബാർ പൊറോട്ട ബ്രഡ് പോലെ നേരത്തെ ഉപയോഗിക്കാൻ കഴിയുന്നതല്ലെന്നും വീണ്ടും പാകം ചെയ്യേണ്ടതിനാൽ റൊട്ടിയുടെ ഗണത്തിൽ പെടുത്താൻ ആകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് ആവശ്യം തള്ളിയത്.

പൊറോട്ടക്ക് 18 ശതമാനം ജിഎസ്ടി നിശ്ചയിച്ചതിനെതിരെ മോഡേൺ ഫുഡ് എന്റർപ്രൈസസ്, ഹോൾ വീറ്റ് മലബാർ പൊറോട്ട എന്നീ ബ്രാൻഡുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. പൊറോട്ട ബ്രഡ് ഇനത്തിൽ ഉൾപ്പെടുന്ന ഉത്പന്നമാണെന്നായിരുന്നു കമ്പനികളുടെ വാദം. ഇതിനെ സർക്കാർ എതിർക്കുകയും ചെയ്തു. എന്നാൽ ജസ്റ്റിസ് ദിനേശ് കുമാർ കമ്പനികളുടെ വാദത്തിന് അംഗീകാരാം നൽകിയാണ് അഞ്ച് ശതമാനമായി ജിഎസ്ടി കുറച്ചത്.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാരാണ് ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തികൊണ്ടുള്ള ജിഎസ്ടി നിരക്ക് പട്ടികയായ 99(A)യിൽ പൊറോട്ട ഉൾപെട്ടിട്ടില്ല. അതിനാൽ 18 ശതമാനം നികുതി ഈടാക്കാൻ അവകാശമുണ്ടെന്ന് സർക്കാരിന് വേണ്ടി ഹാജരായ സ്‌പെഷ്യൽ ഗവ പ്ലീഡർ മുഹമ്മദ് റഫീഖ് വാദിച്ചു. ഇത് അംഗീകരിച്ചാണ് ഉയർന്ന ജിഎസ്ടി വാങ്ങാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ഉപയോഗിക്കുന്നതിന് മുമ്പ് പാചകം ചെയ്യണം എന്നതാണ് ഹാഫ് കുക്ക്ഡ് പൊറോട്ടയെ ബ്രഡ് അടക്കമുള്ള കുറഞ്ഞ ജിഎസ്ടിയുടെ പട്ടികയിൽ നിന്നും പുറത്താക്കുന്നത്. ഈ നിയമപോരാട്ടം കേരളത്തിൽ മാത്രമല്ല കർണ്ണാടക അടക്കമുളള സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ട്. സോഷ്യൽമീഡിയയിലും പൊറോട്ടയിലെ ജിഎസ്ടി വലിയ ചർച്ചാ വിഷയമാണ്.

spot_imgspot_img
spot_imgspot_img

Latest news

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

Other news

കെണിയിൽ വീഴാത്ത പുലി സിസിടിവിയിൽ കുടുങ്ങി; ഇത്തവണ എത്തിയത് ജനവാസ മേഖലയിൽ

മലപ്പുറം: മലപ്പുറത്ത് ജനവാസ കേന്ദ്രത്തിൽ വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പെരിന്തൽമണ്ണക്കടുത്ത്...

ഷൂട്ടിം​ഗിനിടെ തീപിടിത്തം; നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളൽ

ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ ദേഹത്ത് തീ പടരുകയായിരുന്നു മുംബൈ: ഷൂട്ടിം​ഗിനിടെയുണ്ടായ തീപിടുത്തത്തിൽ...

മുവാറ്റുപുഴ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകൻ റിയാദിൽ കുത്തേറ്റ് മരിച്ച നിലയിൽ

റിയാദ്: മുവാറ്റുപുഴ പോത്താനിക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ (48)...

കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; സമരം പൊളിക്കാൻ ഡയസ്നോൺ പ്രഖ്യാപിച്ചിച്ച് സർക്കാർ

തിരുവനന്തപുരം : ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്)...

ചരിത്ര തീരുമാനവുമായി യു കെ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇനി നടക്കില്ല !

ബ്രിട്ടൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന...

അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരിക്ക് പക്ഷാഘാതം; നില ഗുരുതരം

1992 ഡിസംബർ 6 മുതൽ താൽക്കാലിക രാമക്ഷേത്രത്തിലെ പുരോഹിതനായിരുന്നു സത്യേന്ദ്ര ദാസ് ലഖ്‌നൗ:...

Related Articles

Popular Categories

spot_imgspot_img