web analytics

‘തന്റെ ജീവിതം പോയി’; അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ഹസ്നയുടെ ഫോൺ സന്ദേശം പുറത്ത്

അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ഹസ്നയുടെ ഫോൺ സന്ദേശം പുറത്ത്

കാക്കൂർ (കോഴിക്കോട്): കൈതപ്പൊയിലിലെ അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഹസ്ന (34)യുടെ മരണത്തിൽ നിർണായകമാകാവുന്ന ഫോൺ ശബ്ദസന്ദേശം പുറത്തുവന്നു.

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കൊടി സുനിയടക്കമുള്ള ചിലരുടെ പേരുകൾ ഉൾപ്പെട്ടിരിക്കുന്ന ഈ സന്ദേശം, ഹസ്നയുടെ മരണത്തെ ചുറ്റിപ്പറ്റിയ നിഗൂഢതകൾ വർധിപ്പിക്കുന്നതായാണ് ബന്ധുക്കളുടെ ആരോപണം.

ഭർത്താവിനെയും മൂന്ന് മക്കളെയും വിട്ട് മാറിയ ഹസ്ന പിന്നീട് മറ്റൊരു യുവാവിനൊപ്പം താമസിച്ചിരുന്നതായി കുടുംബം പറയുന്നു.

എന്നാൽ ആ യുവാവ് ഫോൺ വിളികൾക്ക് മറുപടി നൽകാതായതോടെ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് ഒക്ടോബർ 28-ന് ഹസ്ന മറ്റൊരു ഫോണിൽ നിന്ന് അയച്ച 26 സെക്കൻഡ് ദൈർഘ്യമുള്ള ശബ്ദ സന്ദേശം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

‘ആദിൽ’ എന്ന പേരിലുള്ളയാളെ അഭിസംബോധന ചെയ്താണ് ഹസ്ന സന്ദേശം അയച്ചിരിക്കുന്നത്. ജീവിതം കൈവിട്ടുപോയെന്ന തരത്തിലുള്ള വാക്കുകളാണ് കരച്ചിലിനിടയിൽ യുവതി പറയുന്നത്.

അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ഹസ്നയുടെ ഫോൺ സന്ദേശം പുറത്ത്

തനിക്ക് സംഭവിച്ച കാര്യങ്ങൾ പുറത്തുപറയുമെന്നും, ചിലരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും ഭീഷണി മുഴക്കുന്ന രീതിയിലാണ് സന്ദേശം.

കൊടി സുനി, ഷിബു തുടങ്ങിയ പേരുകൾ വ്യക്തമായി പരാമർശിക്കുന്നതോടൊപ്പം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും തനിക്ക് അറിയാമെന്ന സൂചനയും ഹസ്ന നൽകുന്നു.

സമൂഹമാധ്യമങ്ങളിലൂടെ എല്ലാം പുറത്തുവിടുമെന്ന മുന്നറിയിപ്പോടെയാണ് ശബ്ദസന്ദേശം അവസാനിക്കുന്നത്. ഈ സന്ദേശം പുറത്തുവന്നതോടെ, ഹസ്ന ആത്മഹത്യ ചെയ്തതാണോ അതോ മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും സമ്മർദങ്ങളുണ്ടായിരുന്നോ എന്ന ചോദ്യങ്ങൾ ശക്തമായി ഉയരുകയാണ്.

അതേസമയം, ഹസ്ന ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഇപ്പോഴും അവൾക്കൊപ്പം താമസിച്ചിരുന്ന യുവാവിന്റെ കൈവശമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഇത് അന്വേഷണത്തിൽ ഗൗരവത്തോടെ പരിശോധിക്കണമെന്നും, ഫോൺ ഉടൻ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധന നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് ബന്ധുക്കൾ. തങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾ ഓരോന്നായി ബലപ്പെടുകയാണെന്നും, രാഷ്ട്രീയ ബന്ധങ്ങളും ലഹരി മാഫിയ ബന്ധങ്ങളും ഉൾപ്പെടെ എല്ലാ കോണുകളിൽ നിന്നുമുള്ള സമഗ്ര അന്വേഷണം അനിവാര്യമാണെന്നും കുടുംബം ആവശ്യപ്പെടുന്നു.

സംഭവത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ,...

‘അമ്മ പറഞ്ഞിട്ടാണ് അച്ഛനെതിരെ കള്ളം പറഞ്ഞത്’; വ്യാജ പീഡനക്കേസിൽ ശിക്ഷ റദ്ദാക്കി

'അമ്മ പറഞ്ഞിട്ടാണ് അച്ഛനെതിരെ കള്ളം പറഞ്ഞത്'; വ്യാജ പീഡനക്കേസിൽ ശിക്ഷ റദ്ദാക്കി ചെന്നൈ:...

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ ബെംഗളൂരു:...

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി നിലവിൽ...

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല പാലക്കാട്:...

Related Articles

Popular Categories

spot_imgspot_img