ത്രില്ലിംഗ് മത്സരത്തിൽ വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.Harmanpreet and his team beat Pakistan by six wickets in T20 World Cup
106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പാകിസ്ഥാന് വേണ്ടി സന ഫാത്തിമ രണ്ട് വിക്കറ്റ് നേടി.
35 പന്തില്‍ 32 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജമീമ റോഡ്രിഗസ് (23), ഹര്‍മന്‍പ്രീത് കൗര്‍ (29 റിട്ടയേര്‍ ഹര്‍ട്ട്) എന്നിവര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
മലയാളി താരം സജന സജീവനാണ് വിജയറണ്‍ നേടിയത്. നേരത്തെ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ അരുന്ധതി റെഡ്ഡിയാണ് പാകിസ്ഥാനെ തകര്‍ത്തത്.
ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോൾ സ്മൃതി മന്ദാന (7) മടങ്ങി.
പിന്നീട് ഷെഫാലി – ജമീമ സഖ്യം 43 റണ്‍സ് കൂട്ടിതേര്‍ത്തു. ഷെഫാലിയെ പുരത്താക്കി ഒമൈമ സൊഹൈല്‍ പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ജമീമയും മടങ്ങി. തൊട്ടടുത്ത പന്തില്‍ റിച്ചാ ഘോഷും (0) പവലിയനില്‍ തിരിച്ചെത്തി.
പിന്നീട് ദീപ്തി ശര്‍മയെ (പുറത്താവാതെ 7) കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് വിജയത്തിനടുത്തെത്തിച്ചു. എന്നാല്‍ 19-ാം ഓവറില്‍ ഹര്‍മന് കഴുത്ത് വേദനയെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു.
പകരം ക്രീസിലെത്തിയ സജന നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് ഇന്ത്യക്ക് വിജയം സമ്മാനിച്ചു.