web analytics

ബാദുഷക്കെതിരെ പരാതിയുമായി നടൻ ഹരീഷ് കണാരൻ

20 ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരികെ നൽകിയില്ല;

ബാദുഷക്കെതിരെ പരാതിയുമായി നടൻ ഹരീഷ് കണാരൻ

ചലച്ചിത്ര നിർമാതാവ് ബാദുഷയ്‌ക്കെതിരെ നടൻ ഹരീഷ് കണാരൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

തന്റെ കൈയിൽ നിന്ന് എടുത്ത 20 ലക്ഷം രൂപ ബാദുഷ തിരികെ നൽകിയില്ലെന്നും ഈ വിഷയത്തിൽ സംഘടനയിൽ പരാതി നൽകിയതിന് ശേഷം തന്നെ സിനിമകളിൽ നിന്ന് അകറ്റി നിർത്തിയെന്നും ഹരീഷ് വ്യക്തമാക്കി. മീഡിയ വൺ നൽകിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

“പലരും ചോദിച്ചു—ആളുടെ പേര് പറയാത്തത് എന്തിനാണ് എന്ന്. ആ പേര് ബാദുഷയാണ്. ഇത് പറഞ്ഞതിനു ശേഷം സിനിമകളിൽ നിന്ന് ഞാൻ പുറത്താകാൻ സാധ്യതയുണ്ട്.

പ്രശ്‌നം ഇല്ല; സ്റ്റേജ് പ്രോഗ്രാമുകൾ കൊണ്ട് ഞാൻ ജീവിച്ചു പോകും. ഒരു ഉയർച്ചക്ക് ഒരു താഴ്വാരമുണ്ടാകും എന്നു കരുതും,” ഹരീഷ് പറഞ്ഞു.

ബാദുഷ കടം വാങ്ങിയ പണം തിരിച്ചുകിട്ടാതെ വന്നതിനെ തുടർന്ന് തന്നെ ‘അമ്മ’ സംഘടനയിലും, ഇടവേള ബാബുവിനോടും പരാതിപ്പെട്ടതായി ഹരീഷ് പറയുന്നു.

വീടുപണി നടക്കുന്നതിനിടയിൽ പണം തിരികെ ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. “ഒരു സിനിമ റിലീസ് ചെയ്താൽ പണം തിരികെ തരാമെന്ന് പറഞ്ഞെങ്കിലും അത് സംഭവിച്ചില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

തന്നെ ഒഴിവാക്കി ‘എആർഎം’ അടക്കമുള്ള പല സിനിമകളുടെയും ഷൂട്ടിംഗ് നടന്നതായും, ടൊവിനോ തോമസ് തന്നെയാണ് “ചേട്ടനെന്തേ പടത്തിൽ കണ്ടില്ല” എന്ന് ചോദിച്ചതായ്‌യും ഹരിഷ് പറയുന്നു.

“എനിക്ക് ഡേറ്റ് ഇല്ലെന്ന് പറഞ്ഞാണത്രേ എന്നെ ഒഴിവാക്കിയത്. ഇതുപോലെ അനവധി സിനിമകൾ ഞാൻ നഷ്ടപ്പെടുത്തി,” ഹരീഷ് ആരോപിച്ചു.

🔹 English Summary

Actor Harish Kanaran has levelled serious allegations against film producer Badusha, claiming that Badusha borrowed around ₹20 lakh from him and never returned it. Harish says that after he filed a complaint with AMMA and informed actor Edavela Babu, he was systematically removed from several film projects.

harish-kanaran-alleges-badusha-20-lakh-cheating-film-opportunities-lost

Harish Kanaran, Badusha, Malayalam Cinema, Loan Dispute, AMMA, Film Industry, Malayalam Movies, Controversy, MediaOne Interview

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

Related Articles

Popular Categories

spot_imgspot_img