web analytics

പ്രിയപ്പെട്ട കൊണാട്ട് കരക്കാരെ ഇനി നിങ്ങളുടെ വായിൽ വെച്ചിരിക്കുന്ന പഴം നിങ്ങളുടെ ജാതിയിൽത്തന്നെയുള്ള മാധ്യമരാമനു കൂടി വിഴുങ്ങാൻ കൊടുക്കുക… നടൻമാരുടെ പോസ്റ്റ് വൈറൽ

എംപുരാൻ വിവാദത്തിൽ നടൻമാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും പ്രതികരിക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

എല്ലാ കാര്യത്തിലും പ്രതികരിക്കുന്ന ഇവർ എംപുരാൻ വിഷയത്തിൽ മിണ്ടാതിരുന്നതിന് ഇരുവർക്കുമെതിരെ വിമർശനങ്ങളും ട്രോളുകളുമായി ആളുകൾ എത്തിയിരുന്നു.

രാജ്യത്തെ മറ്റെന്തു വിഷയത്തിലും നിലപാടുകളുമായെത്തുന്നവർ ‘എംപുരാനി’ൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം.

ഇപ്പോഴിതാ ഈ വിഷയത്തിൽ സ്വയം ട്രോളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടിയും ജോയ് മാത്യുവും. “ഒന്നും പ്രതികരിക്കാതെ വായിൽ പഴം കയറ്റി ഏതോ മാളത്തിൽ ഒളിച്ചിരിക്കുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയും…അതോ രണ്ടെണ്ണവും ജീവിച്ചിരിപ്പുണ്ടോ ആർക്കറിയാം.”–ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതി ചേർത്ത് കുറ്റപത്രമെന്ന മാധ്യമ വാർത്തയും പങ്കുവച്ചുകൊണ്ടായിരുന്നു നടൻ ഹരീഷ് പേരടിയുടെ പ്രതികരണം.

ഹരീഷ് പേരടിയുടെ പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു ജോയ് മാത്യുവും പ്രതികരണവുമായെത്തിയത്. “കോട്ട് ധരിച്ചാൽ അടിയിലുള്ള കീറിയ കോണാൻ മറ്റാരും കാണില്ലെന്ന് ധരിച്ചുവെച്ചിരിക്കുന്ന ചില മാധ്യമപ്രവർത്തകരുണ്ട്. ഇതിലെ രണ്ട് പോങ്ങന്മാർ കഴിഞ്ഞദിവസം പറയുന്നത് കേട്ടു,

മുഖ്യമന്ത്രി തുമ്മിയാൽ പോസ്റ്റിടുന്ന ജോയ്‌ മാത്യുവിന് എംപുരാൻ വിഷയത്തിൽ മിണ്ടാട്ടമില്ലെന്ന് ! മിണ്ടാതിരുന്നത് മറ്റൊന്നും കൊണ്ടല്ല മുഖ്യമന്ത്രി തൂറിയാൽ അത് കോട്ടിട്ട് മൂടിപ്പിടിക്കുന്ന ഇവരുടെയൊക്കെ കരിമണലിൽ വീണ ഈ അവസ്ഥ ആലോചിച്ചിട്ടാണ് എനിക്ക് വിഷമം.

അപ്പോഴാണ് ചങ്ങാതി ഹരീഷ് പേരടി ഈ കോണാൻ മൂടി കോട്ടുധാരികൾക്ക് വേണ്ടി ഈ പോസ്റ്റിട്ടത്. പ്രിയപ്പെട്ട കൊണാട്ട് കരക്കാരെ (കോണാൻ +കോട്ട് ) ഇനി നിങ്ങളുടെ വായിൽ വെച്ചിരിക്കുന്ന പഴം നിങ്ങളുടെ ജാതിയിൽത്തന്നെയുള്ള മാധ്യമരാമന്നുകൂടി വിഴുങ്ങാൻ കൊടുക്കുക. (പ്രധാന കോണാട്ട്കാരെ കമന്റ് ബോക്സിൽ കാണാം )”

രണ്ടു പേരെയും രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കമന്റുകളാണ് പോസ്റ്റുകൾക്ക് താഴെ ഇപ്പോൾ വരുന്നത്. ‘എംപുരാൻ’ വിവാദം വലിയ ചർച്ചയായിട്ടും ആ സമയത്ത് ജോയ് മാത്യു അതു സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. ഹരീഷ് പേരടിയാകട്ടെ സർവകക്ഷിയോഗം വിളിക്കണമെന്ന് അഭ്യർഥിക്കുകയാണ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

മാസവരുമാനം 5,000 രൂപ വരെ; എട്ടാം വയസിൽ സ്വന്തം ബിസിനസ്

മാസവരുമാനം 5,000 രൂപ വരെ; എട്ടാം വയസിൽ സ്വന്തം ബിസിനസ് ആലപ്പുഴ: എട്ടാം...

ചുമടുതാങ്ങിയിലെ ശ്രീനിധി ഇപ്പോൾ തിരക്കുള്ള ടൂർ ഓപ്പറേറ്ററാണ്

ചുമടുതാങ്ങിയിലെ ശ്രീനിധി ഇപ്പോൾ തിരക്കുള്ള ടൂർ ഓപ്പറേറ്ററാണ് കണ്ണൂർ: വീൽചെയറിലാണെങ്കിലും മനസിന് ചിറകുണ്ട്....

ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു; അകൗണ്ടിൽ കിടന്ന 9.90 ലക്ഷം രൂപ കാലി

ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു; അകൗണ്ടിൽ കിടന്ന 9.90 ലക്ഷം രൂപ...

ജയിൽ ഉദ്യോഗസ്ഥന് പരുക്ക്

ജയിൽ ഉദ്യോഗസ്ഥന് പരുക്ക് തൃശൂർ: അതീവ സുരക്ഷാ ജയിലിൽ പ്രതിഷേധം ശക്തമാക്കി രണ്ടുതടവുകാർ...

എൽ.പി. സ്കൂളിലെ കുട്ടികളുടെ യൂട്യൂബ് വാർത്താ ചാനൽ സൂപ്പർ ഹിറ്റാണ്

എൽ.പി. സ്കൂളിലെ കുട്ടികളുടെ യൂട്യൂബ് വാർത്താ ചാനൽ സൂപ്പർ ഹിറ്റാണ് കോട്ടയം: കാർട്ടൂണുകളും...

എക്‌സിറ്റ് പോളുകളുടെ ആവേശത്തിൽ എൻഡിഎ; 500 കിലോ ലഡ്ഡുവും ലക്ഷങ്ങൾ രസഗുള്ളയും ഒരുങ്ങി

എക്‌സിറ്റ് പോളുകളുടെ ആവേശത്തിൽ എൻഡിഎ; 500 കിലോ ലഡ്ഡുവും ലക്ഷങ്ങൾ രസഗുള്ളയും...

Related Articles

Popular Categories

spot_imgspot_img