മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ഇന്ന് 64 മത് പിറന്നാൾ. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ മോഹന്‍ലാല്‍. കൊച്ചു കുട്ടികൾ മുതൽ താരത്തേക്കാൾ മുതിർന്നയാളുകൾ വരെ സ്നേഹത്തോടെ ലാലേട്ടൻ എന്നു വിളിക്കുന്ന നടനവിസ്മയം. മലയാള സിനിമാ ബോക്സ് ഓഫീസിന്റെ ഒരേ ഒരു രാജാവ്’എന്ന വിശേഷണം എക്കാലവും മോഹന്‍ലാലിനു സ്വന്തമാണ്. നടൻ മമ്മൂട്ടി മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നു. ‘ഹാപ്പി ബർത്ത്ഡേ ഡിയർ ലാൽ’ എന്നാണ് മക്മമുക്ക സമൂഹമാധ്യമത്തിൽ കുറിച്ചത്.
1978 സെപ്റ്റംബര്‍ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഈ ചിത്രം പുറത്തിറങ്ങിയില്ല. വില്ലനായി അഭിനയിച്ച ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം. പിന്നീടിങ്ങോട്ടുള്ളത് ചരിത്രമാണ്. നാലു പതിറ്റാണ്ടിലേറെയായി തുടരുന്ന അഭിനയജീവിതത്തിൽ മോഹൻലാൽ എന്ന നടൻ സ്വാർത്ഥകമാക്കിയ വേഷങ്ങൾ അനവധിയാണ്. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാലിനെ തേടിവന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റ്‌നന്റ് കേണല്‍ സ്ഥാനവും നല്‍കി ആദരിച്ചു. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കുകയാണ് ആരാധകരുടെ പ്രിയപ്പട്ട ലാലേട്ടൻ. ജന്മദിനാശംസകൾ.
Read also: ഭൂമി മാഗ്നെറ്റിക് റിവേഴ്‌സലിലേക്ക്’ നീങ്ങുന്നു ! സംഭവിച്ചാൽ കാത്തിരിക്കുന്നത് വൻദുരന്തം