സമാധാന ചർച്ചകൾ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുമ്പോഴും ഇസ്രയേൽ ഹമാസ് യുദ്ധം അവസാനിക്കാത്തത് ഇരു ഭാഗത്തെയും നേതാക്കളുടെ പിടിവാശി മൂലമാണെന്ന ആക്ഷേപം വ്യാപകമാകുന്നു. സമ്പൂർണ വെടി നിർത്തലിനെ സഹകരിക്കൂ എന്ന ഹമാസ് നിലപാടാണ് തുടക്കത്തിൽ വെടി നിർത്തലിന് തടസമായത്. (Hamas and Netanyahu persist; People died)
എന്നാൽ ജനങ്ങൾ കൊല്ലപ്പെട്ടു തുടങ്ങിയപ്പോൾ ഹമാസ് കമാൻഡർമാർ തന്നെ നേതാക്കളെ സമർദത്തിലാക്കാൻ തുടങ്ങിയിരുന്നു. ഇതോടെ ഹമാസ് തെല്ലൊന്ന് അയഞ്ഞു. എന്നാൽ ഹമാസിനെ ഇല്ലാതാക്കിയിട്ടേ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
ഇതോടെ യുദ്ധഭൂമിയിൽ ഇസ്രയേൽ സൈന്യം സ്വയം ഭാഗിക വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഹമാസ് ഒരു ആശയമാണ് ഇല്ലാതാക്കാൻ കഴിയില്ല എന്ന് സൈനിക വ്യക്താവ് ഡാനിയേൽ ഹഗാരി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു എന്നാൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതിനെതിരെ രംഗത്ത് വന്നു.
നിലവിൽ ഗാസയിൽ ഒറ്റപ്പെട്ട രീതിയിൽ ഹമാസിനെതിരെ സാധാരണക്കാരായ ജനങ്ങൾ രംഗത്ത് വന്നിരുന്നു. യുദ്ധം ഒഴിവാക്കണമെന്നാണ് അവരുടെ ആവശ്യം . നിലവിൽ മരണ സംഖ്യ നാൽപ്പതിനായിരം അടുക്കുന്നു. ഇസ്രയേലിൽ നെതന്യാഹു വിരുദ്ധ പ്രക്ഷോഭം രൂക്ഷമാണ്. ബന്ദികളെ തിരിച്ചെത്തിക്കാൻ നെതന്യാഹു വേണ്ടതൊന്നും ചെയ്യുന്നില്ലെന്നാണ് പ്രക്ഷോഭകാരികൾ പറയുന്നത്.
ബന്ദികൾ പലരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി. 70,000 ൽ അധികം സൈനികർ ഗുരുതരമായി പരിക്കേറ്റും അംഗവൈകല്യം സംഭവിച്ചും ഷെൽട്ടറുകളിൽ കഴിയുന്നതും ഇസ്രയേലിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതിനിടെ യെമനിലെ ഹൂത്തികൾ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരു ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടു.
ഓട്ടേറെയാളുകൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ആദ്യമായാണ് ഹൂത്തികൾ ഇസ്രയേൽ തലസ്ഥാനത്തേക്ക് ആക്രമണം നടത്തുന്നത്. ഇറാൻ നിർമിത മിസൈലാണ് ഉപയോഗിച്ചതെന്നും പ്രതികാരം ചെയ്യുമെന്നും ഇസ്രയേലും പ്രഖ്യാപിച്ചിട്ടുണ്ട്.