web analytics

പോസ്റ്റ് ഓഫീസുകാരുടെ ഗുരുതര അനാസ്ഥ; ഭിന്നശേഷിക്കാരന് നഷ്ടമായത് സർക്കാർ ജോലി; പോസ്റ്റ് ഓഫീസിനു മുന്നിൽ ഭിക്ഷ യാചിച്ച് സമരം; അനുനയിപ്പിച്ച് പോലീസ്

കട്ടപ്പന: പോസ്റ്റ് ഓഫീസുകാരുടെ ഗുരുതര അനാസ്ഥ മൂലം ഭിന്നശേഷിക്കാരന് നഷ്ടമായത് സർക്കാർ ജോലി. കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30) ആണ് പരാതിക്കാരൻ. നടപടി ആകാതെ വന്നതോടെ വെള്ളയാംകുടി പോസ്റ്റ് ഓഫീസിനു മുന്നിൽ ഭിക്ഷ യാചിച്ച് സമരം നടത്തുകയായിരുന്നു യുവാവ്. സർക്കാർ സ്‌കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ലിന്റോയ്ക്ക് ഇന്റർവ്യൂ കാർഡ്അയച്ചത്. മാർച്ച് 18നു കത്ത് പോസ്റ്റ് ഓഫിസിൽ എത്തി. 23ന് ആയിരുന്നു ഇന്റർവ്യൂ. എന്നാൽ, 10 ദിവസത്തിനുശേഷം 28ന് ആണു കത്ത്നൽകിയതെന്നാണ് ആക്ഷേപം. മറ്റൊരാൾക്കു സ്‌കൂളിൽ നിയമനവും ലഭിച്ചു. മുഖ്യമന്ത്രി, കളക്‌ടർ. തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ലിന്റോ ഭിക്ഷ യാചിച്ച് സമരത്തിനിറങ്ങിയത്. എന്നാൽ, ലിന്റോയുടെ മൊബൈൽ നമ്പർ ലഭിക്കാത്തതിനാലാണ് കത്ത് കൈമാറാൻ വൈകിയതെന്നാണ് പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിച്ച മറുപടി. പ്രതിഷേധമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇവർ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് നിയമനടപടിയുമായി മുന്നോട്ട് പോകാൻ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാമെന്ന് പൊലീസ് പറഞ്ഞതോടെയാണ് ലിന്റോ ഇന്നലെ സമരം അവസാനിപ്പിച്ചത്.

Read Also: സിപിഎമ്മിൻ്റെ ന്യൂനപക്ഷപ്രേമലു; സുപ്രഭാതത്തിൽ മുസ്ലിം സ്നേഹവും ദീപികയിൽ ക്രിസ്ത്യൻ സ്നേഹവും

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

വിറളിപിടിച്ച് കാട്ടുപോത്ത്; സ്കൂട്ടർ മറിച്ചിട്ടു!   പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ

വിറളിപിടിച്ച് കാട്ടുപോത്ത്; സ്കൂട്ടർ മറിച്ചിട്ടു!   പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ യാത്ര...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കുപ്പത്തൊട്ടിയിലിട്ട ലോട്ടറി ടിക്കറ്റിന് 1 കോടിയടിച്ചു; അവസാന നിമിഷം കണ്ടെത്തി വൻ സമ്മാനം

കുപ്പത്തൊട്ടിയിലിട്ട ലോട്ടറി ടിക്കറ്റിന് 1 കോടിയടിച്ചു; അവസാന നിമിഷം കണ്ടെത്തി വൻ...

പാട്‌ന റെയിൽവേ സ്റ്റേഷനിൽ വംശീയ അധിക്ഷേപം; അരുണാചൽ കലാകാരികൾക്ക് നേരെ ആക്രമണം

പാട്‌ന റെയിൽവേ സ്റ്റേഷനിൽ വംശീയ അധിക്ഷേപം; അരുണാചൽ കലാകാരികൾക്ക് നേരെ ആക്രമണം പാട്‌ന: Patna...

സംവിധായകൻ രഞ്ജിത്തുമായി ഇന്ന് തെളിവെടുപ്പ്; കാരവാനിലെ സംഭവങ്ങൾ പുനരാവിഷ്കരിക്കും

സംവിധായകൻ രഞ്ജിത്തുമായി ഇന്ന് തെളിവെടുപ്പ്; കാരവാനിലെ സംഭവങ്ങൾ പുനരാവിഷ്കരിക്കും കൊച്ചി: ലൈംഗികാതിക്രമ കേസിൽ...

വീട്ടുവോട്ട് വിവാദത്തിൽ; ബാലറ്റ് പെട്ടിയുടെ വലിപ്പത്തിൽ ദുരൂഹതയെന്ന് പരാതി

വീട്ടുവോട്ട് വിവാദത്തിൽ; ബാലറ്റ് പെട്ടിയുടെ വലിപ്പത്തിൽ ദുരൂഹതയെന്ന് പരാതി കണ്ണൂർ: വീട്ടുവോട്ടിനായി ഉപയോഗിക്കുന്ന ബാലറ്റ്...

Related Articles

Popular Categories

spot_imgspot_img