തത്തയെന്ന പേരിൽ ഓൺലൈൻ സൈറ്റിൽ വിൽപനയ്ക്ക് വച്ചിരിക്കുന്നത് പച്ചപെയിന്റടിച്ച കോഴി. ഒറ്റ നോട്ടത്തിൽ തന്നെ തട്ടിപ്പ്മനസിലാകുമെങ്കിലും ചിലർക്ക് പറ്റിക്കപ്പെടാൻ ഇത് തന്നെ മതിയാകും.
പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നുള്ള പുതിയ റിപ്പോർട്ടാണിത്. റെഡ്ഡിറ്റിൽ പങ്കുവയ്ക്കപ്പെട്ട ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 6,500 രൂപയ്ക്ക് ഓൺലൈനിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന തത്തയുടെ ചിത്രമായിരുന്നു അത്.
തത്തകൾ കുറഞ്ഞ വിലയ്ക്ക് വില്പനയ്ക്ക് എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാൽ ആദ്യ കാഴ്ചയിൽ തന്നെ വ്യക്തമാണ് അതൊരു കോഴിയാണെന്ന്. അതും പച്ച നിറമടിച്ച കോഴി. പക്ഷേ, തത്തയെന്ന പേരിലാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്.
തത്ത വളരെ ക്യൂട്ടായിരിക്കുന്നു കുട്ടികൾക്ക് സമ്മാനമായി വാങ്ങിക്കൊടുക്കാം എന്നായിരുന്നു ഒരാൾ നൽകിയ കമന്റ്. തത്തകളും മറ്റെല്ലാ പക്ഷികളും ലഭ്യമാണ്. എന്ന പരസ്യ വാചകം ഉദ്ധരിച്ച് കൊണ്ട് ഒരു കാഴ്ചക്കാരൻ എഴുതി. അവൻറെ അടുത്ത് ചെല്ലൂ, ഒരു കറാച്ചിനീസ് കകാരികി ചോദിക്കൂ.
ദൈവസമാനമായ പദവി നേടാൻ ഫോണിൽ റെക്കോർഡ് ചെയ്തുകൊണ്ട് അതു ചെയ്യുകയാണെന്ന് എഴുതി. കറാച്ചിനീസ് കകാരികി എന്നാൽ തൊപ്പിക്ക് സമാനമായ രീതിയിൽ തലയിൽ ചുവന്ന നിറമുള്ള, ന്യൂസ്‍ലൻഡ് ആസ്ഥാനമായുള്ള തത്തയാണ്.
ഈജിപ്തിലെ മൃഗശാലകൾ വാങ്ങാൻ സാധ്യതയുണ്ട്. അവർ കഴുതയ്ക്ക് നിറമടിച്ച് സീബ്രയെന്ന് പറഞ്ഞാണ് കാണിക്കുന്നതെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്. ചിത്രവും കുറിപ്പും ഇൻസ്റ്റാഗ്രാമിലും വൈറലാണ്.