web analytics

‘ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ല’

‘ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ല’

തിരുവനന്തപുരം: ഗോവിന്ദചാമിയ്ക്ക് ജയില്‍ ചാടാനായി ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്ന് ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ ജീവനക്കാരോ തടവുകാരോ സഹായിച്ചില്ല.

ഗോവിന്ദചാമിക്ക് സഹതടവുകാരുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ലെന്നും പുറത്തു വന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജയില്‍ ചാട്ടത്തിന് ഉപയോഗിച്ചത് റിമാന്‍ഡ് തടവുകാര്‍ ഉണക്കാനിട്ടിരുന്ന തുണിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഗോവിന്ദച്ചാമിയുടെ ആസൂത്രണം അറിയാന്‍ കഴിയാത്ത അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അഴികള്‍ മുറിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം വേണം. കൂടാതെ സിസിടിവി നിരീക്ഷണത്തിന് ആളില്ലാതെ പോയത് ഉദ്യോഗസ്ഥ ക്ഷാമം മൂലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ നടപടി


കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെ സസ്‌പെൻഡ് ചെയ്തു. ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായയാണ് റിജോ ജോണിനെ സസ്‌പെൻഡ് ചെയ്തത്.

നേരത്തെ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഗോവിന്ദച്ചാമി ജയിൽ ചാടിയ രാത്രി ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് നേരത്തെ സസ്പെൻഡ് ചെയ്തത്.

സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കിയിരുന്നു.

അതിനിടെ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയ ജയിൽ ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു.

കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസറായ അബ്ദുൽ സത്താറിനെയാണ് സസ്‌പെൻഡ് ചെയ്തത്.

അബ്ദുൽ സത്താർ മാധ്യമങ്ങൾക്ക് വാര്‍ത്ത നല്‍കിയതു വഴി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയും ചെയ്തുവെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

നേരത്തെ കണ്ണൂർ ജയിലിൽ ജോലി നോക്കവെ ഉണ്ടായ അനുഭവങ്ങളാണ് അബ്ദുൾ സത്താർ മാധ്യമങ്ങളോട് പങ്കുവച്ചത്.

ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കൊടുംകുറ്റവാളി ഗോവിന്ദചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ജൂലൈ 25 ന് പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദചാമി ജയില്‍ ചാടുന്നത്.

ഗോവിന്ദച്ചാമി ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ലിലെ താഴെഭാഗത്തെ കമ്പി മുറിച്ചു മാറ്റിയ വിടവിലൂടെ നിരങ്ങി പുറത്തിറങ്ങി.

പിന്നീട് സെല്ലിന് പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ എടുത്തു.

പുലര്‍ച്ചെ 1.20 കഴിയുന്നതോടെ ഗോവിന്ദചാമി പുറത്തേക്ക് ഇറങ്ങി. പിന്നീട് ജയിലിലെ പത്താം ബ്ലോക്കിന്റെ മതില്‍ ചാടിക്കടന്നു. പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം ഗോവിന്ദച്ചാമി നില്‍ക്കുന്നത് സിസിടിവിയില്‍ വ്യക്തമാണ്.

വലിയ ചുറ്റുമതില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് ഗോവിന്ദചാമി ചാടിക്കടന്നത്. എന്നാൽ ജയില്‍ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ ഒന്നരമാസമായി ഗോവിന്ദചാമി ജയില്‍ ചാട്ടത്തിന് ആസൂത്രണം നടത്തിവരികയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

Summary: The inquiry report by the Jail DIG confirms that Govindachamy did not receive any assistance from jail staff or fellow inmates during his recent prison escape attempt. The report also notes he had no significant connection with other prisoners.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

ഗുരുവായൂര്‍ ഏകാദശി മഹോത്സവം ഇന്ന്;വന്‍ ഭക്തജനത്തിരക്ക്; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍

ഗുരുവായൂര്‍: വ്രതശുദ്ധിയുടെ മഹിമ തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് ഗുരുവായൂരില്‍ ഏകാദശി...

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി...

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി തിരുവനന്തപുരം: 10 ലക്ഷം രൂപ വിലവരുന്ന...

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി മുംബൈ: മീറ്റിങ്ങിനെന്ന...

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന് പിന്നില്‍ 

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന്...

Related Articles

Popular Categories

spot_imgspot_img