കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി. മൂന്ന് സമാര്‍ട്ട് ഫോണുകളാണ് കണ്ടെത്തിയത്. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണുകൾ കണ്ടെത്താനായത്.
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നാലെ ജയിലില്‍ പരിശോധനകള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് ഒളിപ്പിച്ച നിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയത്.
ഫോണിനൊപ്പം ചില ചാര്‍ജറുകളും കണ്ടെത്തി. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകള് കണ്ടെടുത്തത്. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോണ്‍ കണ്ടെത്തിയത്.
ആറാം ബ്ലോക്കിലെ കുളിമുറിയുടെ വെന്റിലേറ്ററില്‍ തിരുകിയ നിലയിലായിരുന്നു രണ്ടാം ഫോണ്‍. മൂന്നാമത്തെ ഫോണാകട്ടെ പുതിയ ബ്ലോക്കിലെ വാട്ടര്‍ടാങ്കിന് അടിയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു.
ഗോവിന്ദച്ചാമിയെ ജയിൽ ചട്ടങ്ങൾ പഠിപ്പിക്കുന്നു… താടിയും മുടിയും വെട്ടി; കണ്ണൂരുപോലല്ല തൃശൂർ….
തൃശ്ശൂർ: തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ ജയിൽ ചട്ടങ്ങൾ പഠിപ്പിക്കുന്നു എന്ന് റിപ്പോർട്ട്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്ന ഇയാളെ ജയിലധികൃതരാണ് ജയിൽ ചട്ടങ്ങൾ പഠിപ്പിക്കുന്നതത്രെ.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ഇയാളുടെ താടിയും മുടിയും വെട്ടിയിരുന്നില്ല. എന്നാൽ, വിയ്യൂരിലെത്തിയതിന് പിന്നാലെ ഗോവിന്ദച്ചാമിയുടെ മുടി പറ്റെ വെട്ടുകയും മീശയും താടിയും വടിക്കുകയും ചെയ്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്..
രൂപ മാറ്റം
കണ്ണൂരിൽ കഴിയുമ്പോൾ വളർത്തിയിരുന്ന നീണ്ട മുടിയും താടിയും വിയ്യൂറിൽ എത്തിയ ഉടൻ വെട്ടി വടിച്ചു. ഷേവിംഗ് അലർജിയുണ്ടെന്ന് മുമ്പ് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ജയിലധികൃതരോട് തനിക്ക് അലർജി ഇല്ലെന്ന് പറഞ്ഞതായി സൂചന. കണ്ണൂർ ജയിലിൽ അധികാരികൾ ഒരിക്കലും ഷേവ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നതാണ് ഇയാളുടെ നിലപാട്.
കർശന സുരക്ഷാ നടപടികൾ
വിയ്യൂർ ജയിലിൽ ഇടത്തുള്ള ഒന്നാമത്തെ സെല്ലിലാണ് ഗോവിന്ദച്ചാമി ഏകാന്ത തടവിൽ കഴിയുന്നത്. സെല്ലിന് നേരെ എതിർവശത്തുള്ള ഔട്ട്‌പോസ്റ്റിൽ 24 മണിക്കൂറും രണ്ട് ജയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ട്. കൂടാതെ, ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ജയിൽ ഡിജിപി നേരിട്ട് സെൽ സന്ദർശിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
കണ്ണൂരിൽ നിന്നുള്ള രക്ഷപ്പെടൽ
ജൂൺ 25-ന് പുലർച്ചെയാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിലെ 10-ാം ബ്ലോക്കിൽ നിന്ന് രക്ഷപ്പെട്ടത്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ ഇയാളെ കാണാനില്ലെന്ന് മനസ്സിലാക്കി. കൈവശമുണ്ടായിരുന്ന തുണി ചേർത്ത് കെട്ടി വടമാക്കി മതിലിലെ ഫെൻസിങ് കടന്ന് ചാടുകയായിരുന്നു. പുറത്തുനിന്ന് സഹായം ലഭിച്ചെന്ന സൂചനയുണ്ട്. പിന്നീട് തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്.
പൊലീസിന്റെ അന്വേഷണം
സുരക്ഷാ കാരണങ്ങളാൽ അടുത്ത ദിവസം തന്നെ ഗോവിന്ദച്ചാമിയെ വിയ്യൂറിലേക്ക് മാറ്റി. ഇപ്പോൾ പൊലീസ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചു. കോടതി അനുമതിയോടെ ജയിലിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ.
സെൽ തുറക്കൽ, രക്ഷപ്പെടൽ പദ്ധതിയുമായി ബന്ധപ്പെട്ട സഹായികൾ ആരൊക്കെ?
ജയിലിലെ നാല് തടവുകാർക്ക് മുൻകൂറായി വിവരം ലഭിച്ചോ?
ഈ വിഷയങ്ങളിൽ വിശദമായ അന്വേഷണം നടക്കും. സഹ തടവുകാരായ തേനി സുരേഷ് ശിഹാബ്, സാബു, വിശ്വനാഥൻ എന്നിവരെയും ചോദ്യം ചെയ്യും. രക്ഷപ്പെടുന്നതിന് മുമ്പ് ഫോണിൽ സംസാരിച്ചു എന്ന് പറയുന്ന ഷെൽവത്തെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കുറ്റചരിത്രം
ഗോവിന്ദച്ചാമി തമിഴ്നാട് കടലൂരിലെ സമത്വപുരം സ്വദേശിയാണ്. 2011 ഫെബ്രുവരിയിൽ ട്രെയിനിൽ യാത്ര ചെയ്ത യുവതിയെ തള്ളിയിട്ടു പീഡിപ്പിക്കുകയും മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്തു. യുവതി പിന്നീട് മരിച്ചു. 2011 നവംബർ 11-ന് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ വിധിച്ചെങ്കിലും 2016-ൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കി ജീവപര്യന്തം തടവ് നിലനിർത്തി.
ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസിന്റെ കേസുകളുണ്ട്. നിരവധി മോഷണകേസുകളിലും ഇയാൾ പ്രതിയാണ്.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ നടപടി
കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെ സസ്‌പെൻഡ് ചെയ്തു. ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായയാണ് റിജോ ജോണിനെ സസ്‌പെൻഡ് ചെയ്തത്.
നേരത്തെ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഗോവിന്ദച്ചാമി ജയിൽ ചാടിയ രാത്രി ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് നേരത്തെ സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കിയിരുന്നു.
അതിനിടെ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയ ജയിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസറായ അബ്ദുൽ സത്താറിനെയാണ് സസ്‌പെൻഡ് ചെയ്തത്.
അബ്ദുൽ സത്താർ മാധ്യമങ്ങൾക്ക് വാര്‍ത്ത നല്‍കിയതു വഴി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയും ചെയ്തുവെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
നേരത്തെ കണ്ണൂർ ജയിലിൽ ജോലി നോക്കവെ ഉണ്ടായ അനുഭവങ്ങളാണ് അബ്ദുൾ സത്താർ മാധ്യമങ്ങളോട് പങ്കുവച്ചത്.
ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: കൊടുംകുറ്റവാളി ഗോവിന്ദചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ജൂലൈ 25 ന് പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദചാമി ജയില്‍ ചാടുന്നത്.
ഗോവിന്ദച്ചാമി ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ലിലെ താഴെഭാഗത്തെ കമ്പി മുറിച്ചു മാറ്റിയ വിടവിലൂടെ നിരങ്ങി പുറത്തിറങ്ങി.
പിന്നീട് സെല്ലിന് പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ എടുത്തു.
പുലര്‍ച്ചെ 1.20 കഴിയുന്നതോടെ ഗോവിന്ദചാമി പുറത്തേക്ക് ഇറങ്ങി. പിന്നീട് ജയിലിലെ പത്താം ബ്ലോക്കിന്റെ മതില്‍ ചാടിക്കടന്നു. പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം ഗോവിന്ദച്ചാമി നില്‍ക്കുന്നത് സിസിടിവിയില്‍ വ്യക്തമാണ്.
വലിയ ചുറ്റുമതില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് ഗോവിന്ദചാമി ചാടിക്കടന്നത്. എന്നാൽ ജയില്‍ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ഒന്നരമാസമായി ഗോവിന്ദചാമി ജയില്‍ ചാട്ടത്തിന് ആസൂത്രണം നടത്തിവരികയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
English Summary :
After escaping from Kannur Central Jail, Govindachami has been moved to Viyyur High-Security Prison where he is being taught jail rules. Police plan to question him again.
Govindachami, Viyyur prison, high-security jail, Kannur Central Jail escape, jail rules, police questioning, Kerala crime news, Kerala police investigation