web analytics

ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

പാലക്കാട്: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. നിലവിളക്കിൽ നിന്നും ഗവർണർ ധരിച്ചിരുന്ന ഷാളിലേക്ക് തീപടരുകയായിരുന്നു.(Governor’s shawl caught fire in palakkad)

ഉടൻ തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥർ തീയണച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. ​ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ​ഗവർണർ എത്തിയപ്പോഴാണ് സംഭവം.

ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ​ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ സമീപത്ത് കത്തിച്ചുവെച്ച നിലവിളക്കിൽ നിന്ന് കഴുത്തിലെ ഷാളിലേക്ക് തീ പടരുകയായിരുന്നു. ഉടൻ തന്നെ ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയിൽ പെടുകയും ​തുടർന്ന് ​ഗവർണർ തന്നെ ഷാളൂരി മാറ്റുകയും ചെയ്തു. ഷാളിൽ തീ പടർന്ന കാര്യം ​ഗവർണർ അറിഞ്ഞിരുന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി പുണർതം പ്രൊഡക്ഷൻസ് ബാനറിൽ പ്രദീപ്...

Related Articles

Popular Categories

spot_imgspot_img