കൊച്ചി: കടലിലും കായലിലും പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യർ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ്ഭൂമിയല്ല എന്ന സത്യം വഖഫ് ബോർഡ് അംഗീകരിക്കുകയും കേരള സർക്കാർ അതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു.
വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളത്തു നിന്നും മുനമ്പത്തേയ്ക്ക് നടത്തിയ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അർച്ച്ബിഷപ്പ്.
വരാപ്പുഴ അതിരൂപത മുനമ്പം പ്രശ്നവുമായി ബന്ധപ്പെട്ട് ദേശീയ, സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ചർച്ച ചെയ്തതിന്റെ വെളിച്ചത്തിൽ നിലവിലുള്ള ഭരണഘടനയ്ക്ക് വിരുദ്ധമായി, വഖഫ് നിയമത്തിന്റെ നൂലാമാലകളിൽ തങ്ങിനിൽക്കാതെ, നീതിപരവും ധാർമികവും മനുഷ്യത്വപരവുമായ നിലപാട് വക്കഫ് വിഷയത്തിൽ ഭാരത സർക്കാരും കേരള ഗവൺമെൻറും സ്വീകരിക്കണമെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു.
വരാപ്പുഴ അതിരൂപത പാസ്റ്റർ കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് ,എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.എൽസി ജോർജ്, വരാപ്പുഴ അതിരൂപത കെ സി വൈ എം പ്രസിഡണ്ട് രാജീവ് പാട്രിക് , ബെന്നി പാപ്പച്ചൻ, ബിജു പുത്തൻപുരക്കൽ, റോക്കി രാജൻ, ആഷ്ലിൻ പോൾ എന്നിവർ പ്രസംഗിച്ചു
കോട്ടപ്പുറം മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, വികാരി ജനറൽ മോൺ .റോക്കി റോബിൻ ,വരാപ്പുഴ അതിരൂപത വികാർ ജനറൽ മാരായ മോൺ. മാത്യു കല്ലിങ്കൽ,മാത്യു ഇലഞ്ഞിമിറ്റം ചാൻസലർ ഫാ.എബിജിൻ അറക്കൽ, ഫാ യേശുദാസ് പഴമ്പിള്ളി, ഫാ പോൾ തുണ്ടിയിൽ, വിവിധ വൈദിക പ്രതിനിധികൾ,പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, യുവജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് മുനമ്പത്ത് വരാപ്പുഴ അതിരൂപതയുടെ ഐക്യദാർഢ്യ സമ്മേളനം നടത്തപ്പെട്ടത്.