web analytics

കുടിശ്ശികയിനത്തിൽ കൊടുക്കാനുള്ളത് കോടികൾ, വിതരണം നിർത്തിവച്ച് കരാറുകാർ; ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ വലഞ്ഞു സർക്കാർ ആശുപത്രികൾ; അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നു

സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിവച്ചു കരാറുകാര്‍. 135 കോടി രൂപയോളമായ കുടിശ്ശിക സര്‍ക്കാര്‍ നല്‍കാനുള്ളത് നല്‍കാത്തതാണ് കാരണം. 2022 ഡിസംബര്‍ മുതലുള്ള കുടിശികയാണ് കൊടുക്കാനുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് 49 കോടി രൂപ, കോഴിക്കോട് മെഡിക്കല്‍ കോളജ് 23 കോടി. മറ്റ് ഏഴ് മെഡിക്കല്‍ കോളജുകളും സര്‍ക്കാര്‍ ആശുപത്രികളും പണം കൊടുക്കാനുണ്ട്. പാലക്കാട് ജില്ലാ ആശുപത്രി കുടിശ്ശിക തുക നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്.

മാര്‍ച്ച് 31 കഴിഞ്ഞിട്ടും പണം കിട്ടാത്തതുകൊണ്ടാണ് സംസ്ഥാനത്തൊട്ടാതെ ശസ്ത്രക്രിയ ഉപകരണം വിതരണം നിര്‍ത്തിവച്ചത്. നിലവില്‍ സ്റ്റോറ്റുക്കുള്ളവ ഉടന്‍ തരും. അതുകൊണ്ടുതന്നെ മിക്ക ആശുപത്രികളിലും അധികം വൈകാതെ ശസത്രക്രിയകള്‍ മുടങ്ങാനിടയുണ്ട്. ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ഡോക്ടര്‍മാര്‍ ഇപ്പോൾതന്നെ മാറ്റിവച്ചുതുടങ്ങി.പേസ് മേക്കര്‍, ബലൂണ്‍, വാല്‍വ്, ഗൈഡ് വയര്‍ തുടങ്ങിയവ മിക്ക ആശുപത്രികളിലും ഇപ്പോള്‍തന്നെയില്ല. അതുകൊണ്ടുതന്നെ പലയിടത്തും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുകയാണ്.

Read also; 300 വർഷം പഴക്കമുള്ള വിഗ്രഹം കവർന്നു; മലപ്പുറം പെരുമ്പടപ്പ് കാട്ടുമാടം മനയിൽ വൻ കവർച്ച; വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും മോഷണം പോയി

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

Related Articles

Popular Categories

spot_imgspot_img