നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്തതായി പരാതി; ഹൈക്കോടതിയിലെ ഗവണ്‍മെന്റ് അഭിഭാഷകൻ രാജിവച്ചു

പീഡന കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായ പരാതിയിൽ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡ‍റെ പുറത്താക്കി. മുതിർന്ന സർക്കാർ അഭിഭാഷകനായ അഡ്വ. പി. ജി മനുവാണ് രാജിവെച്ചത് അഡ്വക്കേറ്റ് ജനറലിന് രാജിക്കത്ത് നൽകി. നിയമസഹായം തേടിയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. 25 കാരിയായ യുവതി റൂറൽ എസ് പിക്ക് നൽകിയ പരാതിയിൽ ചോറ്റാനിക്കര പോലീസ് ആണ് കേസെടുത്തത്.

2018 ൽ ഉണ്ടായ കേസിൽ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്. പൊലീസ് നിർദ്ദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്. കേസിൽ സഹായം നൽകാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. 2023 ഒക്ടോബർ 10 നാണ് പീഡനം. തുടർന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു.

Also read: ‘എന്നെക്കൊണ്ട് വെറുതെ പറയിക്കരുത്; ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത്’…..വിമർശകർക്ക് മറുപടിയുമായി മുകേഷ്

യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർ നടപടികൾ പൊലീസ് ആരംഭിച്ചു. പിജി മനുവിനെ കണ്ടെത്തി മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുക. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

തകരാർ പരിഹരിക്കു ന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ അടിച്ചുമാറ്റി ! ഇടുക്കിയിൽ മോഷ്ടാവ് പിടിയിൽ

പൊന്മുടിയിൽ തകരാർ പരിഹരിക്കുന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ മോഷ്ടിച്ച സംഭവത്തിൽ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടല്ല ഓറൽ ക്യാൻസർ വരുന്നത്…കൊച്ചിയിലെ ആശുപത്രിയിലെ പഠനറിപ്പോർട്ട്

കൊച്ചി: പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിലെ ഓറൽ ക്യാൻസർ കേസുകളുടെ എണ്ണത്തിൽ...

സസ്പെൻഷന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം

സസ്പെൻഷനിലായതിന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഝാന്‍സിയിൽ...

20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ആരും അറിയാതെ ബാങ്കിലെത്തി; വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സത്യൻ

കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 20 കോടി...

എസ്റ്റേറ്റിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കൾ

പാലക്കാട്: പുതുപ്പരിയാരം എസ്റ്റേറ്റിൽ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img