web analytics

കൈയിൽ അഞ്ചു തുന്നിക്കെട്ടുകളോടെ വേദന കടിച്ചുപിടിച്ച് മത്സരത്തിനിറങ്ങി; 17 വയസ്സിനിടെ കളരിയിൽ അഞ്ചു ദേശീയ സ്വർണം

കൈയിൽ അഞ്ചു തുന്നിക്കെട്ടുകളോടെ വേദന കടിച്ചുപിടിച്ച് മത്സരത്തിനിറങ്ങി; 17 വയസ്സിനിടെ കളരിയിൽ അഞ്ചു ദേശീയ സ്വർണം

കളരി പഠിക്കാനായി ആദ്യദിനം തുള്ളിച്ചാടി പുറപ്പെട്ട ഗോപികയ്ക്ക് യാത്രക്കിടയിൽ തന്നെ പരീക്ഷണം. ഓടുന്നതിനിടെ ചെറുവിരൽ കല്ലിൽ ഇടിച്ച് ചോര പൊടിഞ്ഞു. വേദനയും വിഷമവും കാരണം കണ്ണുകൾ നിറഞ്ഞ് കരഞ്ഞുകൊണ്ടാണ് അവൾ കളരിയിലെത്തിയത്.

മൂന്നു വർഷങ്ങൾക്ക് ശേഷം അതേ ഗോപിക, കളരി സംസ്ഥാന ചാംപ്യൻഷിപ് വേദിയിൽ. പയറ്റിനിടെ പരിക്കേറ്റ കൈയിൽ അഞ്ചു തുന്നിക്കെട്ടുകളോടെ മത്സരത്തിനിറങ്ങുകയായിരുന്നു അവൾ.

ഇടയ്ക്കിടെ മുറിവിൽ കെട്ടിയ തുണിയിൽ ചുവന്ന ചോര പടരുകയും കൈയിലൂടെ ഒഴുകുകയും ചെയ്തു. തുന്നൽ പൊട്ടുമെന്ന തോന്നൽ നൽകുന്ന വേദനയിലും മത്സരം പൂർത്തിയാക്കാതെ വേദി വിടില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഗോപിക.

അടുത്തിടെയാണ് ഗോപിക എസ്. മോഹൻ കളരിയിലെ ചരിത്രനേട്ടവുമായി വാർത്തകളിൽ ഇടം പിടിച്ചത്. സംസ്ഥാന സ്കൂൾ ഗെയിംസിൽ കളരിയിൽ ആദ്യമായി സ്വർണം നേടുന്ന താരമായാണ് അവൾ ചരിത്രം കുറിച്ചത്.

തിരുവനന്തപുരത്തെ കളരിയിൽ ദേശീയ മത്സരത്തിനായുള്ള പരിശീലനത്തിനിടെ, കളരി തന്ന ഏറ്റവും വലിയ മെഡൽ ധൈര്യമാണെന്ന് പറഞ്ഞാണ് ഗോപിക തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.

എൽകെജി മുതൽ തന്നെ സ്കൂളിലെ എല്ലാ പരിപാടികളിലും മത്സരിക്കാനുള്ള വലിയ ഉത്സാഹം ഉണ്ടായിരുന്നുവെന്ന് ഗോപിക പറയുന്നു.

നേമം യു.പി. സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂളിലെ എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളുടെ ഭാഗമായി കളരി പരിശീലന ക്യാമ്പിൽ ചേർന്നത്.

കളരിയെ കുറിച്ച് വലിയ അറിവില്ലായ്മയാൽ പ്രത്യേക താത്പര്യമില്ലാതെയാണ് തുടക്കം. എന്നാൽ 50 പേരിൽ നിന്ന് 15 പേരെ വിദഗ്ധ പരിശീലനത്തിനായി തെരഞ്ഞെടുത്തപ്പോൾ അതിൽ താനും ഉൾപ്പെട്ടത് ആത്മവിശ്വാസം നൽകി.

രാഹുൽ ആശാനാണ് കളരിയിൽ സംസ്ഥാന-ദേശീയ തല മത്സരങ്ങളുണ്ടെന്നും വിജയികൾക്ക് സ്കോളർഷിപ്പുകൾ ലഭിക്കുമെന്നും ആദ്യമായി പറഞ്ഞുതന്നത്.

വീട്ടിലെ സാമ്പത്തിക സാഹചര്യം കൂടി കണക്കിലെടുത്തപ്പോൾ, എത്ര കഷ്ടപ്പെട്ടാലും മെഡൽ നേടണം എന്ന വാശി മനസ്സിൽ ഉറപ്പിച്ചതായി ഗോപിക പറയുന്നു.

ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പിനിടെ മുഴുവൻ പരിശീലനത്തിലും പങ്കെടുക്കാൻ സാധിക്കാതിരുന്നതോടെ സെലക്ഷൻ ട്രയൽസിൽ ഏറ്റവും കുറവ് മാർക്ക് നേടിയതും അവളുടെ യാത്രയിലെ മറ്റൊരു കടുത്ത അനുഭവമായിരുന്നു.

English Summary

Gopika S. Mohan’s journey in Kalaripayattu is a story of grit and determination. From injuring her finger on the very first day of training to competing in the state championship with stitched wounds, she never gave up. Recently, Gopika made history by winning the first-ever gold medal in Kalaripayattu at the State School Games. She credits Kalaripayattu for teaching her courage and resilience and is now preparing for national-level competitions.

gopika-s-mohan-kalaripayattu-state-school-games-gold-story

Gopika S Mohan, Kalaripayattu, State School Games, Kerala sports, girl achievers, inspirational story, martial arts, school sports

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

മുജ്തബ ഖമനയി സ്വവര്‍ഗാനുരാഗിയെന്ന് സിഐഎ വെളിപ്പെടുത്തി; ഡോണള്‍ഡ് ട്രംപ്

മുജ്തബ ഖമനയി സ്വവര്‍ഗാനുരാഗിയെന്ന് സിഐഎ വെളിപ്പെടുത്തി; ഡോണള്‍ഡ് ട്രംപ് വാഷിങ്ടൺ: ഇറാന്‍ പരമോന്നത...

മോഹൻലാലിന് ബിഗ് റിലീഫ്;വ്യാജ ചിത്രങ്ങളും ശബ്ദരേഖകളും നീക്കം ചെയ്യാൻ ഉത്തരവ്!

ന്യൂഡൽഹി: മലയാളത്തിന്റെ വിശ്വനടൻ മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കണമെന്ന...

9 കോടി ബജറ്റിൽ വൻ അത്ഭുതം; റെക്കോർഡുകൾ തകർത്ത് തായ് കിഴവി

9 കോടി ബജറ്റിൽ വൻ അത്ഭുതം; റെക്കോർഡുകൾ തകർത്ത് തായ് കിഴവി ചെന്നൈ:...

വി.ഡി. സതീശന്റെ വീഡിയോ ഫെയ്‌സ്ബുക്ക് തിരിച്ചുനൽകി; നീക്കം ചെയ്തത് അബദ്ധത്തിലെന്ന് വിശദീകരണം

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിവാദമായ അഭിമുഖ വീഡിയോ ഫെയ്‌സ്ബുക്കിൽ...

വിനീത് അമ്മയ്ക്ക് ഫോൺ വാങ്ങി കൊടുത്തു, പണി കിട്ടിയത് എനിക്ക്! എം. മോഹനന്റെ കുറിപ്പ് വൈറലാകുന്നു

സിനിമയിലെ വെള്ളിവെളിച്ചത്തിനിടയിലും സാധാരണക്കാരന്റെ ജീവിതത്തെയും റേഷൻ കടയിലെ ആ നാല് കിലോ...

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി നഗരം

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി...

Related Articles

Popular Categories

spot_imgspot_img