web analytics

പഞ്ഞിമിഠായിക്കും ഗോപി മഞ്ചൂരിയനും നിരോധിച്ചു; കർണാടക സർക്കാർ നടപടി കൃത്രിമ നിറങ്ങൾ ചേർക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി

ബെംഗളൂരു: കൃത്രിമനിറങ്ങൾ ചേർത്ത പഞ്ഞിമിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക. ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിൽ പഞ്ഞിമിഠായിയിലും ഗോപി മഞ്ചൂരിയനിലും 107-ഓളം കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പരിശോധനയ്ക്കായി വിവിധ ഭക്ഷണശാലകളിൽ നിന്ന് 171-ഓളം സാംപിളുകളാണ് ശേഖരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ തമിഴ്‌നാടും പുതുച്ചേരിയും പഞ്ഞിമിഠായി നിരോധിച്ചിരുന്നു. അർബുദത്തിന് കാരണമാകുന്ന, വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന റൊഡാമിൻ-ബിയാണ് പഞ്ഞിമിഠായിക്ക് നിറം നൽകാൻ ഉപയോഗിക്കുന്നതെന്ന് ഗിണ്ടിയിലെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2006-ലെ ഭക്ഷ്യ സുരക്ഷാ നിയമം റൊഡാമിന്റെ ഉപയോഗം വിലക്കുന്നുണ്ട്. നിയമപ്രകാരം ഭക്ഷ്യവസ്തുക്കളിൽ റൊഡാമിൻ ബി ചേർക്കുന്നതും പാക്ക് ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്.

ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന കൃത്രിമ നിറങ്ങളായ റൊഡാമിൻ-ബി, ടാർട്രാസിൻ പോലുള്ളവ ചേർക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ആരോഗ്യ മന്ത്രാലയം വിൽപന നിരോധിച്ചത്.
ആരെങ്കിലും ഈ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയാൽ ഏഴു വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും റസ്റ്ററന്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പ്രകൃതിദത്തമായ വെള്ള പഞ്ഞിമിഠായി വിൽക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലിൽ...

രക്ഷപെടാനായി കാറിന്റെ ഗ്ലാസിൽ ഇടിച്ചു, പക്ഷെ ആരും കേട്ടില്ല; കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം

കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം ചെന്നൈ ∙ കളിയിലേർപ്പെട്ടിരുന്ന ഏഴ്...

സൗദിയിൽ ഉംറ തീർഥാടകർ‌ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അപകടം: 40 ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം

ഉംറ തീർഥാടകർ‌ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അപകടം ദുബായ്: ഇന്ത്യൻ...

Related Articles

Popular Categories

spot_imgspot_img