തൃശൂർ: തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാർക്ക് ഗുണ്ട തീക്കാറ്റ് സാജന്റെ ഭീഷണി. പൊലീസ് അറസ്റ്റ് ചെയ്ത തന്റെ അനുയായികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് തീക്കാറ്റ് സാജന്റെ ഭീഷണിയെത്തിയത്. ഫോൺ സന്ദേശത്തിലൂടെയായിരുന്നു ഭീഷണിപ്പെടുത്തൽ.(Goonda Theekkatt sajan Thrissur threatened thrissur police)
കഴിഞ്ഞ ദിവസം ഇയാളുടെ പിറന്നാൾ ആഘോഷിക്കാനായി മുപ്പത്തിരണ്ടോളം യുവാക്കൾ തെക്കേ ഗോപുരനടയിൽ ഒത്തുകൂടിയിരുന്നു. രഹസ്യവിവരം ലഭിച്ച പൊലീസ് ഇവരെ പിടികൂടി. ഈ 32 പേരിൽ 16 പേർ പ്രായപൂർത്തിയാകാത്തവരാണ്. മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിലെ പ്രതിയാണ് പുത്തൂർ സ്വദേശി തീക്കാറ്റ് സാജൻ.
Read Also: റേഷൻ വ്യാപാരികളുടെ രാപ്പകൽ സമരത്തിന് തുടക്കമായി
Read Also: മൂന്നാറിനെ വിറപ്പിച്ച് വീണ്ടും പുലി ; തോട്ടം തൊഴിലാളികൾ ഭീതിയിൽ