11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ !

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ !

കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള തെറ്റായ പ്രചാരണങ്ങൾ തടയുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി, ഗൂഗിള്‍ ഏകദേശം 11,000 യൂട്യൂബ് ചാനലുകളും മറ്റ് പല പ്ലാറ്റ്‌ഫോമുകളിലുമുള്ള അക്കൗണ്ടുകളും നീക്കം ചെയ്തു.

ഈ നീക്കം ചൈന, റഷ്യ എന്നിവയുമായി ബന്ധമുള്ള പ്രചാരണങ്ങൾക്കെതിരായതിനാണ്. സിഎൻബിസിയുടെയും ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിന്റെയും റിപ്പോർട്ടുകൾ ഇത് സ്ഥിരീകരിക്കുന്നു. നീക്കംചെയ്ത 11,000 അക്കൗണ്ടുകളിൽ 7,700-ൽ അധികം ചൈനയെ സംബന്ധിച്ചവയാണ്.

ഈ ചാനലുകൾ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ പ്രശംസിക്കുകയും, പ്രസിഡന്റ് ഷി ജിൻപിങ്ങിന് അനുകൂലമായ ഉള്ളടക്കം പോസ്റ്റ് ചെയ്തുമിരുന്നു.ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു കൂടുതലായും വീഡിയോകൾ.

റഷ്യയുമായി ബന്ധപ്പെട്ട നീക്കങ്ങൾ:

2,000-ൽ കൂടുതൽ റഷ്യൻ അനുബന്ധ ചാനലുകൾ നീക്കം ചെയ്തു. ഉക്രെയിനിനെ വിമർശിക്കുകയും, റഷ്യയെ അനുകൂലിക്കുകയും ചെയ്യുന്ന വീഡിയോകളാണ് ഇവയിൽ പങ്കുവെച്ചത്.

ഈ ചാനലുകളിൽ ചിലത് റഷ്യൻ സർക്കാർ നിയന്ത്രിത മീഡിയ, കൺസൾട്ടിംഗ് സ്ഥാപനങ്ങൾ, സാങ്കേതിക സേവനദാതാക്കൾ എന്നിവയുമായി ബന്ധപ്പെട്ടു നിന്നത് കണ്ടെത്തി.

മറ്റു നീക്കങ്ങൾ;

ഇറാൻ, അസർബൈജാൻ, തുർക്കി, ഇസ്രയേൽ, റൊമാനിയ, ഘാന എന്നിവയുമായി ബന്ധപ്പെട്ടവയും നീക്കം ചെയ്തു. അസർബൈജാനിൽ നിന്നുള്ള 457 ചാനലുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും അർമേനിയയെയും സർക്കാരിനെതിരായ പ്രവർത്തികളെ വിമർശിച്ചതിനും നീക്കം ചെയ്യപ്പെട്ടു.

ഇറാനുമായി ബന്ധപ്പെട്ട ചാനലുകൾ പാശ്ചാത്യ രാജ്യങ്ങളെ വിമർശിക്കുകയും പലസ്തീനിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് പ്രധാനമായും ഈ നീക്കങ്ങൾ നടന്നത്.

ഈ സമയത്ത് ഗൂഗിൾ ന്യൂസ്, ബ്ലോഗർ, ആഡ്സെൻസ്, യൂട്യൂബ് എന്നിവയുമായി ബന്ധമുള്ള ആയിരക്കണക്കിന് അക്കൗണ്ടുകൾ നീക്കം ചെയ്തു. വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 30,000-ത്തിലധികം വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തിരുന്നു.

ഇതുകൂടാതെ, Google News & Discover പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ ഡൊമെയ്‌നുകളും നീക്കം ചെയ്തു. മെയ് മാസത്തിൽ, റഷ്യൻ സ്റ്റേറ്റ് മീഡിയയായ RT-യുമായി ബന്ധമുള്ള 20 യൂട്യൂബ് ചാനലുകൾ, 4 പരസ്യ അക്കൗണ്ടുകൾ, 1 ബ്ലോഗർ സൈറ്റ് എന്നിവയും നീക്കം ചെയ്തിരുന്നു.

യൂട്യൂബ് ഷോർട്ട് വീഡിയോയ്ക്കായി ഇതാ പുതിയ കിടിലൻ ഫീച്ചർ….! ഇനി വീഡിയോക്കിടയിൽ എന്തും തിരയാം:


യൂട്യൂബ് ഷോർട്ട് വീഡിയോക്ക് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ ആണുള്ളത്. അതിനാൽ തന്നെ പയോക്താക്കളുടെ സൗകര്യാർത്ഥം കമ്പനി കാലാകാലങ്ങളിൽ പുതിയ സവിശേഷതകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഇപ്പോഴിതാ യൂട്യൂബ് ഷോർട്ട്സിൽ ഒരു പുതിയ ഫീച്ചര്‍ വന്നിരിക്കുന്നു. ഗൂഗിൾ ലെൻസ് ആണ് ഈ പുതിയ ഫീച്ചർ.

ഷോർട്ട്സ് വീഡിയോകളിൽ ഗൂഗിൾ ലെൻസിന്‍റെ വരവോടെ, ഇപ്പോൾ ഷോർട്ട്സ് കാണുമ്പോൾ, അതിൽ കാണുന്ന ഏത് കാര്യത്തെക്കുറിച്ചോ, സ്ഥലത്തെക്കുറിച്ചോ അല്ലെങ്കിൽ മറ്റ് കാര്യത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ നിങ്ങൾക്ക് അപ്പോൾ തന്നെ തിരഞ്ഞു കണ്ടുപിടിക്കാൻ കഴിയും.

ഈ ഫീച്ചർ ആക്‌സസ് ചെയ്യാൻ, നിങ്ങൾ ഒരു ഷോർട്ട്സ് വീഡിയോ കാണുമ്പോൾ അത് താൽക്കാലികമായി നിർത്തുക. മുകളിലുള്ള മെനുവിൽ നിങ്ങൾക്ക് ലെൻസ് ഓപ്ഷൻ കാണാം. അത് തിരഞ്ഞെടുക്കുക.

ഇതിനുശേഷം, സ്ക്രീനിൽ ദൃശ്യമാകുന്ന എന്തിനെക്കുറിച്ചും അതിൽ സ്പർശിച്ചുകൊണ്ടോ, ചുറ്റും ഒരു വര വരച്ചോ അല്ലെങ്കിൽ ഹൈലൈറ്റ് ചെയ്തുകൊണ്ടോ നിങ്ങൾക്ക് തിരയാൻ കഴിയും.

ഈ സവിശേഷത ഇപ്പോഴും ബീറ്റ ഘട്ടത്തിലാണെങ്കിലും, ലെൻസ് തിരയൽ ഫലങ്ങളിൽ പരസ്യങ്ങൾ കാണിക്കില്ല. അടിക്കുറിപ്പ് വിവർത്തനം ചെയ്യുന്നതിനായി ഈ സവിശേഷതയിൽ ഒരു ബട്ടണും നൽകിയിട്ടുണ്ട്.

യൂട്യൂബ് ഷോപ്പിംഗിലേക്കോ പണമടച്ചുള്ള ഉൽപ്പന്ന പ്രമോഷനുകളിലേക്കോ ഉള്ള അഫിലിയേറ്റ് ലിങ്കുകൾ അടങ്ങിയിരിക്കുന്ന ഷോർട്‍സ് വീഡിയോകളിൽ ഈ ഫീച്ചർ ലഭ്യമാകില്ല.

ഒരു സ്ഥലം, പ്രശസ്തമായ കെട്ടിടം, വസ്തു, അല്ലെങ്കിൽ കാഴ്ചക്കാർക്ക് കൂടുതലറിയാൻ താൽപ്പര്യമുള്ള മറ്റെന്തെങ്കിലും എന്നിവ തിരിച്ചറിയുന്നതിന് ഈ ഫീച്ചർ സഹായിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

Related Articles

Popular Categories

spot_imgspot_img