web analytics

ലുലു മാളിൽ എത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത ! പേയ്‌മെന്റ് ഓർത്ത് ഇനി ആശങ്കപ്പെടേണ്ട, പുതിയ സംവിധാനമെത്തി:

പ്രമുഖ വ്യവസായ ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ യുഎഇയിലെ സ്റ്റോറുകളിൽ പ്രവാസികൾക്ക് സന്തോഷ വാർത്ത. ലുലു മാളിന്റെ യുഎഇയിലെ എല്ലാ സ്റ്റോറുകളിലും ഇന്ത്യയുടെ പേയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു പി ഐ) അവതരിപ്പിച്ചു. Good news for expatriates visiting Lulu Mall in UAE

പുതിയ സംവിധാനം നിലവിൽ വന്നതോടെ, റുപേ കാർഡ് ഉപയോഗിച്ച് ഇന്ത്യൻ പ്രവാസികൾക്കും വിസിറ്റ് വിസയിൽ യുഎഇയിൽ എത്തുന്നവർക്കും ലുലുവിന്റെ എല്ലാ സ്‌റ്റോറുകളിലും പെയ്‌മെന്റ് നടത്താം. ഇതോടൊപ്പം ക്യൂആർ കോഡ് ഉപയോഗിച്ച് ഗൂഗിൾ പേ, ഫോൺ പേ, പേടി എം എന്നീ ആപ്പുകളിലൂടെ യുപിഐ പേയ്‌മെന്റുകളും നടത്താവുന്നതാണ്.

പുതിയ പേയ്‌മെന്റ് സൗകര്യം പ്രതിവർഷം യു എ ഇയിലേക്ക് എത്തുന്ന 10 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യും. ഇന്ത്യ 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് വ്യാഴാഴ്ച അബുദാബിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഉദ്ഘാടന ഇടപാട് നിർവഹിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

Related Articles

Popular Categories

spot_imgspot_img