കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വർധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 72520 രൂപയായി.
പവന് 45 രൂപയാണ് കൂടിയത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 9065 രൂപയായാണ് ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വൻ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 1200 രൂപയാണ് വർധിച്ചത്.
കേരളത്തിൽ ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലും വലിയ രീതിയില്‍ മാറ്റങ്ങൾ പ്രകടമാക്കുന്നു.
സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിര്‍ണയിക്കുന്നതിന്‍റെ അടിസ്ഥാന ഘടകങ്ങള്‍.
കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില കുത്തനെ ഉയരാൻ കാരണമായത്.
Summary: Gold prices increased again in Kerala. The price of one sovereign incre by ₹360 today, bringing the total to ₹72,520 per sovereign.