കത്തിക്കയറി സ്വർണം

കത്തിക്കയറി സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 75,240 രൂപയാണ്.

ഗ്രാമിന് 15 രൂപ കൂടി 9405 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ചിരുന്നു. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 82,000 രൂപ നൽകേണ്ടി വരും.

കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്നലെ, 14 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില വീണ്ടും 75000 കടന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7720 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6010 ആണ്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 126 രൂപയാണ്.

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ 50 ശതമാനം അധിക തീരുവ പ്രാബല്യത്തിൽ വന്നെങ്കിലും, പ്രതിസന്ധി താൽക്കാലികമാണെന്ന ആശ്വാസം സർക്കാർ വൃത്തങ്ങൾ നൽകി.

നിലവിലുള്ള താരിഫ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും യുഎസും തമ്മിൽ ആശയവിനിമയം തുടരുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ് വിപണിയിലേക്ക് ഇന്ത്യ നടത്തുന്ന കയറ്റുമതി വൈവിധ്യമാർന്നതായതിനാൽ, ഉയർന്ന തീരുവ നിരക്കുകൾ വലിയ സാമ്പത്തിക ആഘാതം സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തൽ.

സമാനമായ സൂചനകൾ യുഎസ് അധികൃതരും നൽകിയിട്ടുണ്ട്. “ഇന്ത്യയും യുഎസും തമ്മിൽ ബന്ധം ഏറെ വിപുലവും ഗാഢവുമാണ്.

ചില വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, അവസാനം ഞങ്ങൾ ഒന്നിച്ച് മുന്നേറും,” എന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രതികരിച്ചു.

ഇന്ത്യയും യുഎസും തമ്മിലുള്ള സാമ്പത്തിക ബന്ധം വ്യാപകമായതാണ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണത്തിൽ വലിയ പങ്ക് വഹിക്കുന്നു.

നിലവിലെ താരിഫ് പ്രശ്‌നം റഷ്യൻ എണ്ണയുമായി മാത്രം ബന്ധപ്പെടുത്തിയുള്ളതല്ലെന്നും, വ്യാപാരത്തിന്റെ പല മേഖലകളും ഇതിൽ ഉൾപ്പെടുന്നുവെന്നും യുഎസ് ട്രഷറി സെക്രട്ടറി ചൂണ്ടിക്കാട്ടി.

ഏകദേശം 4,800 കോടി ഡോളർ (ഏകദേശം 4.21 ലക്ഷം കോടി രൂപ) വരെയായിരിക്കും തീരുവ വർധന മൂലം ഇന്ത്യയ്ക്ക് യുഎസ് വിപണിയിൽ നഷ്ടമുണ്ടാകുക എന്നാണ് പ്രാഥമിക കണക്കുകൾ.

ഇതിന്റെ ആഘാതം ചെറുക്കുന്നതിനായി സർക്കാർ ആഭ്യന്തര കയറ്റുമതിക്കാരെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്.

പ്രധാനമായും രാസവസ്തുക്കൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലയിലാണ് തീരുവ വർധന ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഇതിനാൽ, ഈ മേഖലകളിൽ പ്രവർത്തിക്കുന്ന കയറ്റുമതിക്കാരുമായി സർക്കാർ ഉടൻ കൂടിയാലോചന നടത്തും.

കുറഞ്ഞ പലിശ വായ്പകൾ, കയറ്റുമതി പ്രോത്സാഹന പദ്ധതികൾ തുടങ്ങിയവ ഉൾപ്പെടുന്ന സഹായ മാർഗങ്ങൾ സർക്കാർ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Summary: Gold prices in Kerala rise again today with a ₹120 increase per pavan. The new price for 22-carat gold stands at ₹75,240 per pavan and ₹9,405 per gram.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ്

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ് റായ്പുര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിതിരായ വിവാദ പരാമര്‍ശത്തില്‍...

Related Articles

Popular Categories

spot_imgspot_img