സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഇടിയുന്നത്.

ഇന്ന് ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 74,360 രൂപയായി.

ഗ്രാമിന് 80 രൂപ കുറഞ്ഞ് 9295 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. റെക്കോർഡ് വില വർധനക്ക് ശേഷമാണ് സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഇടിവ് സംഭവിക്കുന്നത്.

ഇന്നലെ 75,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം ആദ്യം സ്വര്‍ണത്തിന്റെ വില 73,200 രൂപയായിരുന്നു വില. എന്നാൽ പിന്നീട് തുടര്‍ച്ചയായി വര്‍ധിച്ച് ആഗസ്റ്റ് എട്ടിന് വില 75,760 ലേക്ക് എത്തുകയായിരുന്നു. ഇതാണ് ഈ മാസം രേഖപ്പെടുത്തിയ ഉയർന്ന വില.

അടുത്ത മാസം മുതല്‍ വെള്ളി ആഭരണങ്ങള്‍ക്കും ഇക്കാര്യം നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി ∙ ആഭരണങ്ങളുടെ വിശ്വാസ്യതയും പരിശുദ്ധിയും ഉറപ്പാക്കാന്‍ ഇനി വെള്ളി ആഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്കിംഗ് സംവിധാനം വരുന്നു.

സെപ്റ്റംബര്‍ 1 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളി ആഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിക്കും. ആറുമാസത്തെ പരീക്ഷണകാലാവധിക്ക് ശേഷം രാജ്യത്തുടനീളം നിര്‍ബന്ധിതമാക്കും.

പരിശുദ്ധിയുടെ അടിസ്ഥാനത്തില്‍ വെള്ളി ആഭരണങ്ങള്‍ക്ക് 99, 97, 92.5, 90, 83.5, 80 എന്നീ ആറു ഗ്രേഡുകളിലായിരിക്കും ഹാള്‍മാര്‍ക്കിംഗ്.

നിലവില്‍ സ്വര്‍ണാഭരണങ്ങളില്‍ നടപ്പിലുള്ള പോലെ, വെള്ളിയിലും ബി.ഐ.എസ് (Bureau of Indian Standards) അംഗീകൃത പരിശോധനാകേന്ദ്രങ്ങളിലൂടെയായിരിക്കും മുദ്ര പതിപ്പിക്കുക.

സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനും ബി.ഐ.എസ് തീരുമാനിച്ചിട്ടുണ്ട്. ഇനി മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പരിശുദ്ധിമുദ്രയ്ക്കൊപ്പം തൂക്കവും ആഭരണത്തിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തും.

ഓരോ ആഭരണത്തിനും നല്‍കുന്ന പ്രത്യേക യൂണിക് ഹാള്‍മാര്‍ക്കിംഗ് നമ്പര്‍ ബി.ഐ.എസ് വെബ്സൈറ്റില്‍ നല്‍കി തിരയുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമാകും.

കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 9 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതായി ബി.ഐ.എസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചിത്രഗുപ്ത, സ്വര്‍ണ്ണാഭരണ അസോസിയേഷനുകളുമായി ചേര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു.

യോഗത്തില്‍ പങ്കെടുത്ത വ്യാപാരികള്‍ സ്വര്‍ണ നാണയങ്ങള്‍ക്കും ബുള്ളിയനുകള്‍ക്കും ഹാള്‍മാര്‍ക്ക് ചെയ്യാനുള്ള അധികാരം റിഫൈനറികള്‍ക്ക് മാത്രമായി നല്‍കിയ തീരുമാനത്തിനെതിരെ അസന്തോഷം രേഖപ്പെടുത്തി.

ബി.ഐ.എസ് ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന നിയമങ്ങള്‍ സംസ്ഥാനതലത്തില്‍ ആദ്യം നടപ്പാക്കിയിരിക്കുന്നത് കേരളമാണെന്നും ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ യോഗത്തില്‍ വ്യക്തമാക്കി.

Summary: Gold prices in Kerala dropped for the third consecutive day. Today, the rate fell by ₹640 per sovereign, bringing the price to ₹74,360. Per gram, the rate decreased by ₹80 to ₹9,295.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി ന്യൂഡൽഹി: ഇന്ത്യൻ നികുതി സംവിധാനത്തിൽ ചരിത്രപരമായ മാറ്റമെന്ന...

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം ന്യൂഡൽഹി: മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കു വേണ്ടി പരീക്ഷയെഴുതുന്ന...

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

മിസോറാമിൽ ആദ്യമായി ട്രെയിൻ എത്തുമ്പോൾ

മിസോറാമിൽ ആദ്യമായി ട്രെയിൻ എത്തുമ്പോൾ ഐസോൾ: മലകളുടെ നാടായ മിസോറാമിൽ ആദ്യമായി ട്രെയിൻ...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും കോട്ടയം: സംസ്ഥാനത്ത് പാലിന്...

Related Articles

Popular Categories

spot_imgspot_img