web analytics

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,560 രൂപയായി കുറഞ്ഞു.

25 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിനു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9070 രൂപയായി. ഇന്നലെ രണ്ടു വട്ടമായി 1080 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില വീണ്ടും 73,000ല്‍ താഴെയെത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 13ന് ആണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്.

ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് വിലയിലാണ് അന്ന് മാറ്റം വന്നത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് പ്രകടമായത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കുന്ന ഘടകമാണ്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയും സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍ ആണ്.

അതേസമയം ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചതിനെ തുടര്‍ന്നാണ് സ്വര്‍ണവില വീണ്ടും ഇടിയാന്‍ കാരണമെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണ വില രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഉള്ളത്. ഇന്നലെ ഔണ്‍സിന് 3,344.48 ഡോളറിലായിരുന്നു. എന്നാൽ ഇന്ന് നേരിയ വര്‍ധനയോടെ 3,53.46 ഡോളറിലെത്തിയിട്ടുണ്ട്.

ക്രൂഡോയില്‍ വിലയും ട്രംപിന്റെ യുദ്ധ നിര്‍ത്തിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ സ്വര്‍ണ വില വന്‍തോതില്‍ ഇടിഞ്ഞു.

Summary: Gold prices in Kerala dropped again, with a decline of ₹200 per sovereign today. The new price per sovereign now stands at ₹72,560, reflecting a continuing downward trend.

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

Related Articles

Popular Categories

spot_imgspot_img