സ്വർണം കുതിച്ചു; കൂടിയത് 1560 രൂപ

സ്വർണം കുതിച്ചു; കൂടിയത് 1560 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ കൂടി. പവന്റെ വില 1,560 രൂപ കൂടി 74,360 രൂപയായി. ഗ്രാമിനു 195 രൂപ വര്‍ധിച്ച് 9295 രൂപയുമായി.

വെള്ളിയുടെ വിലയിലും വര്‍ധനവുണ്ടായി. ഇസ്രയേൽ- ഇറാൻ സംഘർഷവും ഡോളർ ദൗർബല്യവും ആണ് സ്വർണ വില കുത്തനെ കൂടാൻ കാരണമായത്.

വിമാന ദുരന്തം; വില്ലനായത് പക്ഷിയോ?

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം രൂപ പിന്നിട്ടു. 98,392 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായാണ് സ്വർണവില വൻ തോതിൽ ഉയർന്നത്. ഇന്നലെ പവന് 640 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,800 രൂപയായിരുന്നു. ഗ്രാമിന് 80 രൂപ വർധിച്ച് 9100 രൂപയിലും എത്തിയിരുന്നു.

ശബരിമല നട നാളെ തുറക്കും

ബുധനാഴ്ച 72,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഭൗമരാഷ്ട്രീയ സംഘര്‍ഷം കൂടുന്ന സാഹചര്യത്തില്‍ സുരക്ഷിത സുരക്ഷിതമായ ആസ്തിയിലേയ്ക്ക് നിക്ഷേപകര്‍ മാറുന്നതാണ് സ്വര്‍ണത്തിന്റെ വിലവര്‍ധനവിന് കാരണം.

40 ലക്ഷം കവർന്ന ഷിബിൻ ലാൽ പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർന്ന ഷിബിൻ ലാൽ പിടിയിൽ. പ്രതിയെ കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ അടുത്തു നിന്നാണ് പിടികൂടിയത്.

എന്നാൽ ഇയാളിൽ നിന്ന് പണം കണ്ടെത്താനായില്ല. പണം നഷ്ടമായ ഇസാഫ് ബാങ്ക് ശാഖയിലെ എട്ട് ജീവനക്കാരെ പൊലീസ് ഇന്നലെ ചോദ്യംചെയ്തിരുന്നു.

ഷിബിന്‍ലാല്‍ പണവുമായി കടന്നു കളയാന്‍ ഉപയോഗിച്ച സ്കൂട്ടറും കണ്ടെത്തിയിരുന്നു.

പന്തീരാങ്കാവിൽ പ്രവർത്തിക്കുന്ന അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ നാല്‍പത് ലക്ഷം രൂപയുമായി എത്തിയപ്പോഴാണ് സംഭവം നടന്നത്. ജീവനക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ച് ഷിബിൻ ലാൽ സ്കൂട്ടറില്‍ കടന്നുകളയുകയായിരുന്നു.Read More:40 ലക്ഷം കവർന്ന ഷിബിൻ ലാൽ പിടിയിൽ

തെയ്യം കലാകാരനെ സുഹൃത്ത് കൊലപ്പെടുത്തി

കാസർകോട്: തെയ്യം കലാകാരനെ സുഹൃത്ത് കൊലപ്പെടുത്തി. കാസർകോടാണ് സംഭവം. തെയ്യം കലാകാരൻ ടി സതീശൻ (43) എന്ന ബിജുവിനെയാണ് സുഹൃത്ത് ചിതാനന്ദ കൊലപ്പെടുത്തിയത്.

സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ തമ്പു നായിക് എന്ന ചോമണ്ണനായികിൻ്റെ വീട്ടുവരാന്തയിലാണ് സതീശനെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിൽ സതീശന്റെ കഴുത്തെല്ലു പൊട്ടിയതായി കണ്ടെത്തി. ശരീരത്തിൻ്റെ പിറകുഭാഗത്തും ആന്തരിക പരിക്കുള്ളതായി ഡോക്ടർ പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നാലെയാണ് സുഹൃത്ത് ചിതാനന്ദയെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തത്.Read More:തെയ്യം കലാകാരനെ സുഹൃത്ത് കൊലപ്പെടുത്തി

Summary: സ്വർണം കുതിച്ചു; കൂടിയത് 1,560 രൂപ Gold prices surged due to the Israel-Iran conflict and weakening US dollar. The price of gold increased by ₹1,560 per sovereign, reaching ₹74,360

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

Related Articles

Popular Categories

spot_imgspot_img