കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഗ്രാമിന് 85 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8985 രൂപയായി.
ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപയാണ് കുറഞ്ഞത്. 71,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണവിലയിലും മാറ്റം വന്നിട്ടുണ്ട്.
ഗ്രാമിന് 70 രൂപ കുറഞ്ഞ് വില 7,405 രൂപയാണ് ഇന്നത്തെ 18 കാരറ്റ് സ്വര്‍ണവില.
അതേസമയം വെള്ളി വില ഗ്രാമിന് 118 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. എന്നാൽ സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും ബാധകമാണ്.
പണിക്കൂലി ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യസ്തമാണ്. ഇതു 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം.
അതുപ്രകാരം മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 77,792 രൂപ നൽകണം.
ജൂണ്‍ 13ന് ആണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് വിലയിലാണ് അന്ന് മാറ്റം വന്നത്.
തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് പ്രകടമായത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലും വലിയ രീതിയില്‍ മാറ്റങ്ങൾ പ്രകടമാക്കുന്നു.
സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിര്‍ണയിക്കുന്നതിന്‍റെ അടിസ്ഥാന ഘടകങ്ങള്‍.
കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില കുത്തനെ ഉയരാൻ കാരണമായത്.
Summary: Gold prices in Kerala drop significantly again, with a decrease of ₹85 per gram. The current gold rate stands at ₹8,985 per gram, marking a sharp decline in the market.