വയോധികരായ ദമ്പതികളുടെ വീട്ടിൽ നി്ന്ന് 11 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു

വയോധികരായ ദമ്പതികളുടെ വീട്ടിൽ നി്ന്ന് 11 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു

തിരുവനന്തപുരത്ത് വയോധികരായ ദമ്പതികൾ ബാങ്കിൽ പോയിരുന്ന സമയത്ത് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 11 ലക്ഷംരൂപ വിലമതിക്കുന്ന ഏഴര പവന്റെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി.

വെട്ടുകാട് ചർച്ച്‌റോഡിൽ താമസിക്കുന്ന സുരേന്ദ്രൻ-സാവിത്രി ദമ്പതികളുടെ വീട്ടിലാണ് കവർച്ച. കഴിഞ്ഞ 14-നായിരുന്നു ആഭരണങ്ങൾ കവർന്നതെന്ന് ഇവർ വലിയതുറ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

14 ന് രാവിലെ വെട്ടുകാടുളള ബാങ്കിൽ ഇരുവരും പോയിരുന്നു. തുടർന്ന് ഞായറാഴ്ച സന്ധ്യയോടെ അലമാരയുടെ അടിത്തട്ടിൽ ടിന്നിലുളളിലാക്കി വച്ചിരുന്ന ആഭരണങ്ങൾ നോക്കിയപ്പോൾ കണ്ടിരുന്നില്ല.

വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്നു; മോഷണശേഷം ബന്ധു മരിച്ചെന്ന് കള്ളംപറഞ്ഞ് മുങ്ങി; വിറ്റ സ്വർണം എരുമേലിയിലെ കടയിൽ നിന്ന് കണ്ടെടുത്തു; കോട്ടയത്ത് ഹോം നഴ്സ് പിടിയിൽ

തുടർന്ന് കുറച്ചകലെ താമസിക്കുന്ന മകൾ ഹേമലതയെ വിവരമറിയിച്ചു. തുടർന്ന് തിങ്കളാഴ്ച വലിയതുറ പോലിൽ പരാതി നൽകുകയായിരുന്നു. എസ്.എച്ച്.ഒ. വി. അശോക കുമാറിന്റെ നേത്യത്വത്തിലുളള പോലീസ് സംഘമെത്തി.

തുടർന്ന് പോലീസ് വീടും അലമാരിയിരുന്ന മുറിയും പരിസരവും പരിശോധിച്ചു. തെളിവുകൾ ഒന്നും ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണമാരംഭിച്ചുവെന്ന് എസ്.എച്ച്.ഒ. അറിയിച്ചു.

സ്വർണാഭരണങ്ങൾക്കൊപ്പം സൂക്ഷിച്ചിരുന്നു മുക്കുപണ്ടങ്ങൾ ഉപേക്ഷിച്ചു; കോട്ടയത്ത് വീട് കുത്തിത്തുറന്ന് 31 പവനും പണവും കവർന്നു

കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മാൻവെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലിൽ എൻ.ജെ.ജോയിയുടെ വീട്ടിൽ നിന്നാണ് 31 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയും മോഷണം പോയത്.

കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്ന സമയത്ത് വീടിന്റെ പൂട്ടു തകർത്ത് അകത്തു കയറി സ്വർണവും പണവും കവരുകയായിരുന്നു. ശനിയാഴ്ച്ച രാത്രിയിലാണ് കവർച്ച നടന്നത്. ഞയറാഴ്ച്ച രാവിലെ ജോയി വീട്ടിലെത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്.

മകൾ ജൂലിയുടെ അസുഖവുമായി ബന്ധപ്പെട്ട് ജോയിയും ഭാര്യ ലിസിയും ശനിയാഴ്ച തെള്ളകത്തെ ആശുപത്രിയിലായിരുന്നു.

ഇന്നലെ രാവിലെ ഒമ്പതു മണിക്ക് ജോയി വീട്ടിലെത്തിയപ്പോഴാണു മോഷണവിവരം അറിഞ്ഞത്. ഇരുനില വീട്ടിലെ മുൻവാതിലിന്റെ പൂട്ടു തകർത്ത് അകത്തുകടക്കുകയായിരുന്നു. ഞയറാഴ്ച്ച രാവിലെ ജോയി വീട്ടിലെത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്.

മോഷ്ടാക്കൾ, കട്ടിലിലെ കിടക്കയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോലുകൾ കൈവശപ്പെടുത്തി അഞ്ച് അലമാരകളും മേശകളും തുറന്നാണു കവർച്ച നടത്തിയത്.

കൊച്ചിയിൽ 25കാരനെ കുത്തിക്കൊന്നു

ബന്ധുവിന്റെ വിവാഹത്തിന് ധരിക്കാനായി ബാങ്ക് ലോക്കറിൽ നിന്നെടുത്ത ആഭരണങ്ങളാണ് മോഷണം പോയത്. ഇന്നു രാവിലെ ബാങ്കുലോക്കറിൽ തിരിച്ചുവയ്ക്കാനിരിക്കെയാണ് കവർച്ച.

കുറുപ്പന്തറ – കല്ലറ റോഡിൽ മാൻവെട്ടം പെട്രോൾ പമ്പിന്റെ എതിർവശത്താണു ഈ വീട്. സ്വർണാഭരണങ്ങൾക്കൊപ്പം സൂക്ഷിച്ചിരുന്നു മുക്കുപണ്ടങ്ങൾ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് മോഷ്ടാക്കൾ കടന്നത്.

പൊലീസ് നായ കുറുപ്പന്തറ ഭാഗത്തേക്ക് ഓടി മാൻവെട്ടം കുരിശുപള്ളിയുടെ മുന്നിലെത്തി നിന്നു. 14 ഇടങ്ങളിൽ നിന്നായി പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നു മോഷ്ടാക്കളുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചതായി സൂചനയുണ്ട്.

ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി കെ.ജി.അനീഷിന്റെ നേതൃത്വത്തിൽ പ്രത്യേക കവർച്ച അന്വേഷണ സംഘം രൂപീകരിച്ചു.

ജോയിയുടെ വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ മേമ്മുറി കുരിശുപള്ളിക്കു സമീപം ആൾത്താമസമില്ലാത്ത മറ്റൊരു വീട്ടിലും കവർച്ച നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഈ കവർച്ച കണ്ടെത്തിയത്. യുകെയിൽ ജോലി ചെയ്യുന്ന സജി പുതിയാകുന്നേലിന്റെ വീട്ടിൽനിന്നു വില കൂടിയ വിദേശമദ്യവും പെർഫ്യൂമുകളുമാണ് മോഷണം പോയത്. മുൻവശത്തെ വാതിലിന്റെ പൂട്ടു പൊളിച്ചാണ് ഇവിടെയും കവർച്ച നടത്തിയത്.



spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

Related Articles

Popular Categories

spot_imgspot_img