വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയമാണ് വ്യാപാര മേഖലയെ ചൂടു പിടിപ്പിക്കാൻ പ്രധാന കാരണം.

ഓഗസ്റ്റ് ഒന്നു മുതൽ മെക്സിക്കോയ്ക്കും യൂറോപ്യൻ യൂണിയനും മേൽ 30% ഇറക്കുമതി തീരുവ ഈടാക്കുമെന്നാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. നിലവിൽ യൂറോപ്യൻ യൂണിയനാണ് ഏറ്റവുമധികം ഉൽപന്നങ്ങൾ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്.

കൂടാതെ യുഎസിന്റെ മൊത്തം ഇറക്കുമതിയിൽ മൂന്നിലൊന്നും എത്തുന്നത് മെക്സിക്കോ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുമാണ്.

അതുകൊണ്ടുതന്നെ ട്രംപിന്റെ താരിഫ് നയം രാജ്യാന്തര വ്യാപാരമേഖലയെ തന്നെ കലുഷിതമാക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം ഓഗസ്റ്റ് ഒന്നു വരെ കാത്തിരിക്കുമെന്നും അതിനകം യുഎസുമായി വ്യാപാരക്കരാറിൽ എത്താനാണ് ശ്രമമെന്നും യൂറോപ്യൻ യൂണിയനു കീഴിലെ യൂറോപ്യൻ കമ്മിഷന്റെ പ്രസിഡന്റ് ഉർസുല ഫോൺ ‍ഡെർ ലെയെൻ അറിയിച്ചു. എന്നാൽ ട്രംപ് വഴങ്ങുന്നില്ലെങ്കിൽ തിരിച്ചടിക്കുമെന്നും ഉർസുല നിലപാട് കടുപ്പിച്ചു.

യുഎസ് ഓഹരികൾ കനത്ത നഷ്ടത്തിൽ

ട്രംപ് വീണ്ടും താരിഫ് യുദ്ധങ്ങൾ കടുപ്പിച്ചതോടെ യുഎസ് ഓഹരികൾ കനത്ത നഷ്ടത്തിലായിരിക്കുകയാണ്. യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് സൂചിക 0.4% ഇടിഞ്ഞു. കൂടാതെ നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.5 ശതമാനവും ഡൗ ജോൺസ് 0.4 ശതമാനവും താഴ്ന്നിരിക്കുകയാണ്.

ഇവയ്‌ക്കെല്ലാം പുറമെ യുഎസിന്റെ ജൂൺ മാസത്തെ പണപ്പെരുപ്പക്കണക്കുകൾ ജൂലൈ 15 ന്ന് പുറത്തുവരുമെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. പണപ്പെരുപ്പം കൂടിയാൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതയ്ക്ക് മങ്ങലേൽക്കും.

അങ്ങനെ സംഭവിക്കുകയാണെങ്കിൽ ട്രംപും കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലും തമ്മിലെ ഭിന്നത കൂടുതൽ രൂക്ഷമാക്കും.

ഈ ഭിന്നതയും യുഎസ് സമ്പദ്‍‌വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും ദോഷം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യയും ആശങ്കയിൽ

രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കലുഷിതമാകുമ്പോൾ ഇന്ത്യയും ആശങ്കയിലാണ്. യുഎസ്- ഇന്ത്യ വ്യാപാരക്കരാർ ഇനിയും യാഥാർഥ്യത്തിന്റെ ട്രാക്കിലെത്തിയിട്ടില്ല. കൂടുതൽ ചർച്ചകൾക്കായി ഇന്ത്യൻ സംഘം ഈയാഴ്ച യുഎസിലെത്തുന്നുണ്ട്.

ഓഗസ്റ്റ് ഒന്നിനകം ധാരണയിലെത്താനാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്ക് പരമാവധി 20% തീരുവയാകും ട്രംപ് പ്രഖ്യാപിക്കുകയെന്നാണ് റിപ്പോർട്ട്.

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

എന്നിരുന്നാലും ആഭ്യന്തര വിപണിയിലെ ചലനങ്ങളാണ് ഇന്ത്യയെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നത്. കഴിഞ്ഞമാസത്തെ റീട്ടെയ്ൽ, മൊത്തവില പണപ്പെരുപ്പക്കണക്കുകൾ ഇന്നു പുറത്തുവരും.

കൂടാതെ കയറ്റുമതിക്കണക്കും കഴിഞ്ഞമാസത്തെ വാഹന വിൽപനക്കണക്കും നാളെ പുറത്തു വന്നേക്കും. ഈ കണക്കുകൾ നിരാശപ്പെടുത്തിയാൽ ഓഹരി വിപണിക്കത് വൻ ആഘാതമാകും വരുത്തുക.

പൊതുജനം പ്രതീക്ഷയോടെ കാത്തിരുന്ന ടിസിഎസിന്റെ ഫലം കഴിഞ്ഞയാഴ്ച സമ്മാനിച്ചത് കടുത്ത നിരാശയായിരുന്നു.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ജിയോ ഫിനാൻഷ്യൽ, വിപ്രോ, ഓല, ടാറ്റാ ടെക് തുടങ്ങി 120ലേറെ കമ്പനികളാണ് ഈയാഴ്ച പ്രവർത്തന ഫലം പുറത്തു വിടന്അത്.

ഗിഫ്റ്റ് നിഫ്റ്റി 51 പോയിന്റ് (-0.20%) നഷ്ടത്തിലാണ് ഇന്നു രാവിലെയുള്ളത്. സെൻസെക്സും നിഫ്റ്റിയും ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന സൂചനയാണിത് ഇതു നൽകുന്നത്.

സ്വർണവും എണ്ണയും കുതിപ്പിച്ചുയരുന്നു

ട്രംപിന്റെ താരിഫ് നയം, ബ്രസീൽ-യുഎസ് താരിഫ് തർക്കം, ഡോളറിന്റെ തിരിച്ചുകയറ്റം എന്നിവയുടെ സ്വാധീന ഫലമായി രാജ്യാന്തര സ്വർണം, ക്രൂഡ് ഓയിൽ വിലകൾ കുതിപ്പിന്റെ ട്രാക്കിലാണ്‌.

സ്വർണവില ഔൺസിന് 3,355 ഡോളറിൽ നിന്ന് 3,373.30 ഡോളർ വരെയെത്തി നിൽക്കുകയാണ്. എന്നാൽ, നിലവിൽ ചാഞ്ചാട്ടം ദൃശ്യമാണ്.

നേട്ടം ഒഴിവാക്കി 3,355 ഡോളറിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ ഇന്നു വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

അതേസമയം ക്രൂഡ് ഓയിൽ വില ബാരലിന് 67-68 നിലവാരത്തിൽ നിന്ന് 68-70 നിലവാരത്തിലെത്തി. ബ്രെന്റ് വില ബാരലിന് 0.11% ഉയർന്ന് 70.44 ഡോളറിലേക്ക് കുതിച്ചു.

Summary: The global trade war continues to intensify as U.S. President Trump’s tariff policies escalate tensions. Starting August 1, the U.S. plans to impose a 30% import tariff on goods from Mexico and the European Union, further heating up the global trade landscape.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

Related Articles

Popular Categories

spot_imgspot_img