ആശാനെ ശിഷ്യൻ ചതിച്ചു; പോര്‍ച്ചുഗലിനെ തകര്‍ത്ത് ജോര്‍ജിയ പ്രീ ക്വാര്‍ട്ടറില്‍; യൂറോ കപ്പിലെ ചരിത്ര അട്ടിമറിക്ക് പിന്നിൽ റൊണാൾഡോയുടെ ശിഷ്യൻ

ഗെല്‍സന്‍കേര്‍ച്ചന്‍: കരുത്തരായ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ജോര്‍ജിയ പ്രീ ക്വാര്‍ട്ടറില്‍. യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോര്‍ജിയയുടെ ചരിത്രജയം. Georgia defeated the strong Portugal in the pre-quarters

ക്വാരത്സ്ഖെലി, മിക്കോട്ടഡ്സെ എന്നിവരാണ് ജോര്‍ജിയക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്. തോറ്റെങ്കിലും 6 പോയിന്റുമായി എഫ് ഗ്രൂപ്പ് ചാംപ്യന്മാരായ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലുണ്ട്. മൂന്നാം സ്ഥാനക്കാരായാണു (4 പോയിന്റ്) ജോര്‍ജിയ പ്രീ ക്വാര്‍ട്ടറിലെത്തിയത്.

3-5-2 ഫോര്‍മേഷനിലിറങ്ങിയ പോര്‍ച്ചുഗലിനെ 5-3-2 ഫോര്‍മേഷനിലാണ് ജോര്‍ജിയ നേരിട്ടത്. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ത്തന്നെ പോര്‍ച്ചുഗല്‍ ഞെട്ടി. ക്വാരത്‌സ്‌ഖൈലിയയുടെ ഗോളിലാണ് ജോര്‍ജിയ മുന്നിലെത്തിയത്.

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം അന്റോണിയോ സില്‍വയുടെ പിഴവ് മുതലാക്കിയാണ് ജോര്‍ജിയ ലീഡെടുത്തത്. സില്‍വ പിന്നിലോട്ട് നല്‍കിയ പാസ് പിടിച്ചെടുത്ത മികോട്ടഡ്‌സെ പന്തുമായി മുന്നേറി. ക്വാരത്‌സ്‌ഖൈലിയക്ക് പാസ് നല്‍കിയ മികോട്ടഡ്‌സെക്ക് പിഴച്ചില്ല. ഗംഭീരമായി താരം പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.

മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ത്തന്നെ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ജോര്‍ജിയ വലചലിപ്പിച്ചു. ക്വാരത്സ്ഖൈലിയയുടെ ഗോളിലാണ് ജോര്‍ജിയ മുന്നിലെത്തിയത്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം അന്റോണിയോ സില്‍വയുടെ പിഴവ് മുതലാക്കിയാണ് ജോര്‍ജിയ ലീഡെടുത്തത്.

ആദ്യപകുതിയില്‍ കൗണ്ടര്‍ അറ്റാക്കിങ്ങും കിട്ടിയ ഏതാനും അവസരങ്ങള്‍ മുതലെടുക്കുക എന്നതില്‍ക്കവിഞ്ഞ് പ്രതിരോധം മാത്രം ശ്രദ്ധിച്ച ജോര്‍ജിയ, രണ്ടാംപകുതിയില്‍ കുറച്ചുകൂടി ആക്രമണസ്വഭാവം കാണിച്ചു.

 57ാം മിനുട്ടില്‍ പെനല്‍റ്റിയിലൂടെ ജോര്‍ജിയ ലീഡുയര്‍ത്തി. ഈ ഗോളിനും കാരണക്കാരന്‍ അന്റോണിയോ സില്‍വയാണ്. ബോക്സിനുള്ളില്‍ വെച്ച് ലോക്കോഷ്വിലിയയില്‍ നിന്ന് പന്ത് കൈവശപ്പെടുത്താനെത്തിയ സില്‍വക്ക് പിഴച്ചു. ഫൗള്‍ ചെയ്തതായി വാറില്‍ കണ്ടെത്തിയതോടെ പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത മിക്കോട്ടഡ്സെക്ക് ലക്ഷ്യം പിഴച്ചില്ല.

റൊണാള്‍ഡോ ജോര്‍ജിയയില്‍ ഉദ്ഘാടനം ചെയ്ത് ഫുട്ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന താരമാണ് ക്വാരത്സ്ഖെലി. പോര്‍ച്ചുഗലിനെതിരേ ജോര്‍ജിയക്ക് ലീഡ് നേടികൊടുത്തതും താരമാണ്. മത്സരത്തിനിടെ റൊണാള്‍ഡോ ക്വാരത്സ്ഖൈലിയയെ അഭിനന്ദിച്ചിരുന്നു.

ഇതോടെ നാണംകെട്ട് അട്ടിമറി പോര്‍ച്ചുഗലിന് നേരിടേണ്ടി വന്നു. ചരിത്രമെഴുതി ജോര്‍ജിയ പ്രീക്വാര്‍ട്ടറിലെത്തുകയും ചെയ്തു. മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് തുര്‍ക്കിയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

2-1നാണ് തുര്‍ക്കിയുടെ ജയം. 20ാം മിനുട്ടില്‍ ചെക്ക് താരം അന്റോണിന്‍ ബറാക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 51ാം മിനുട്ടില്‍ ഹക്കന്‍ കല്‍ഹനോഗ്ലുവിലൂടെ തുര്‍ക്കി മുന്നിലെത്തി.

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

ചരിത്ര തീരുമാനവുമായി യു കെ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇനി നടക്കില്ല !

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന സാഹചര്യത്തിൽ...

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

Related Articles

Popular Categories

spot_imgspot_img