കേന്ദ്ര സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു. ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായിട്ടാണ് ജോര്‍ജ് കുര്യന്‍ ചുമതലയേറ്റെടുത്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനവും ജോര്‍ജ് കുര്യന് നൽകിയിട്ടുണ്ട്. (; George Kurian took charge as Union Minister of State)
തീരപ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. കടലാക്രമണ ഭീഷണി നേരിടുന്ന മുതലപ്പൊഴി സന്ദര്‍ശിക്കും. കേരളത്തിലെത്തി ജനങ്ങളുമായി സംസാരിച്ച്, അവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കുമെന്നും ജോര്‍ജ് കുര്യന്‍ ചുമതലയേറ്റെടുത്ത ശേഷം പറഞ്ഞു. ഹജ്ജ് സമയത്ത് വിമാനചാര്‍ജ് വര്‍ധന വിഷയത്തില്‍ പഠിച്ച് കൃത്യമായ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ കേന്ദ്ര പെട്രോളിയം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റിരുന്നു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തില്‍ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ്‌സിങ് പുരി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്.
Read More: ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ
Read More: പ്രവർത്തനം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം; വിഴിഞ്ഞം തുറമുഖ നിർമാണം 85% പൂർത്തിയായെന്ന് മന്ത്രി
Read More: സുരേഷ് ഗോപി നാളെ നായനാരുടെ വീട് സന്ദർശിക്കും; കോഴിക്കോട് എത്തുന്നത് ഇന്ന് വൈകിട്ട്