ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കും മറ്റ് ഒമ്പത് പേർക്കുമെതിരെ വംശഹത്യ കേസും. വിദ്യാർഥി- ബഹുജന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഒമ്ബതാം ക്ലാസ് വിദ്യാർഥി ആരിഫ് അഹമ്മദ് സിയാമിന്റെ പിതാവ് കബീറിന്റെ ഹർജിയിലാണ് നടപടി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. Genocide case against former Bangladesh Prime Minister Sheikh Hasina and nine others
ജൂലൈ 15 മുതല്‍ ആഗസ്റ്റ് അഞ്ച് വരെ പ്രക്ഷോഭകർക്ക് നേരെ നടത്തിയ കൊലപാതകങ്ങളിലും മറ്റുകുറ്റകൃത്യങ്ങളിലും ഹസീനക്കും കൂട്ടാളികള്‍ക്കും പങ്കുണ്ടെന്ന് ഹർജിയിൽ ആരോപിച്ചു. സംഭവത്തിൽ ബംഗ്ലാദേശ് ഇന്‍റർനാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ അന്വേഷണം ആരംഭിച്ചു.
നൊബേല്‍ സമ്മാന ജേതാവ് പ്രഫ. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഭരണപരവും രാഷ്ട്രീയപരവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
സർക്കാർ ജോലിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പേരക്കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും സംവരണം ഏർപ്പെടുത്തിയതിനെതിരെ വിദ്യാർഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് ആഗസ്റ്റ് ആദ്യവാരം ഹസീന സർക്കാർ നിലംപൊത്തിയിരുന്നു.