ഗർഭിണിയായ ഭാര്യയെ ദുബായിലെത്തിച്ച് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിർണ്ണയം നടത്തുകയും ജെൻഡർ റിവീൽ പാർട്ടി നടത്തി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്ത യൂട്യൂബര്‍ക്കെതിരെ നിയമനടപടി. പ്രമുഖ യുട്യൂബറും ഫുഡ് വ്‌ളോഗറുമായ ഇര്‍ഫാനാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മെയ് 18നാണ് തങ്ങളുടെ കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്തുന്ന വീഡിയോ യുവാവ് പോസ്റ്റ് ചെയ്തത്. ദുബായില്‍ പോയാണ് ഇദ്ദേഹവും ഗര്‍ഭിണിയായ ഭാര്യയും കുഞ്ഞിന്റെ ലിംഗനിര്‍ണയ പരിശോധന നടത്തിയത്.
മെയ് 2ന് ദുബായിലെ ആശുപത്രിയില്‍ പോയ ദൃശ്യങ്ങളും വീഡിയോയിലുണ്ടായിരുന്നു. ഇതിനു ശേഷം തിരിച്ചെത്തിയ ഇയാൾ ചെന്നൈയില്‍ വെച്ച് കുഞ്ഞിന്റെ ജെൻഡർ റിവീൽ പാര്‍ട്ടിയും നടത്തി. ഇതിനെ വീഡിയോ ഇദ്ദേഹം തന്റെ ചാനലിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണയം നിയമവിരുദ്ധമാണെന്നും എന്നാല്‍ മറ്റ് പല രാജ്യങ്ങളിലും ഇത് നിയമവിധേയമാണെന്നും ഇര്‍ഫാന്‍ ഈ വീഡിയോയില്‍ പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
Read also: സ്വന്തമായി ഫോൺ ഇല്ല, ദിവസങ്ങളോളം ഒരേ വസ്ത്രം ധരിക്കും; പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ