web analytics

അസ്ഥികൂടമായ കുട്ടികളെക്കൊണ്ട് നിറഞ്ഞ് ഗാസ

അസ്ഥികൂടമായ കുട്ടികളെക്കൊണ്ട് നിറഞ്ഞ് ഗാസ

ഗാസയിലേക്ക് വ്യോമമാർഗം സഹായം എത്തിച്ച് രോഗികളായ കുട്ടികളെ ഉൾപ്പെടെ ഒഴിപ്പിക്കുമെന്ന് യു.കെ. പ്രധാനമന്ത്രി കെയർ സ്റ്റാർമർ.

ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാൻ യു.കെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു. പദ്ധതികൾ നടപ്പാക്കുന്നതിന് ജോർദാനുമായി സഹകരിക്കാനാണ് നീക്കം.

പ്രദേശത്ത് ദീർഘകാല പരിഹാരത്തിനും സുരക്ഷയ്ക്കും വഴിയൊരുക്കുന്നതിനുള്ള പദ്ധതിയിൽ യുകെ , ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും.

ഗാസയിലെ കുട്ടികൾ ഉൾപ്പെടെ വലിയ പട്ടിണിയാണ് നേരിടുന്നത്. ഭക്ഷ്യ ക്ഷാമത്തെ തുടർന്ന് ഒട്ടേറെ കുട്ടികൾ മരിച്ചു കഴിഞ്ഞു. വൈദ്യസഹായം ലഭ്യമാക്കി ആവശ്യമുള്ള കുട്ടികളെ ഉടൻ ഒഴിപ്പിക്കണം.

ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നതിനെ ഇസ്രയേൽ തടഞ്ഞത് അപലപനീയമാണ്. 68 പട്ടിണി മരണമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗാസ സിറ്റിയിലെ അഞ്ചു വയസിന് താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് കഴിഞ്ഞ രണ്ട് ആഴ്ച്ചക്കുള്ളിൽ മൂന്നിരട്ടിയായി വർധിച്ചു. അസ്ഥികൂടം പോലെയുള്ള കുട്ടികളെക്കൊണ്ട് ആശുപത്രി വാർഡുകൾ നിറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

യുഎൻ റിലീഫ് ഏജൻസി പോലും തങ്ങളുടെ ജീവനക്കാർ പട്ടിണി മൂലം തളർന്നു പോകുന്നതായി പറയുന്നു. വെള്ളം കുടിച്ച് വിശപ്പ് ശമിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട എന്നാൽ അവർക്ക് അതിനാകുന്നില്ല.

കുട്ടികളിൽ പലർക്കും ദിവസം ഒരു കഷണം ബ്രഡ് മാത്രമാണ് ഭക്ഷണമായി ലഭിക്കാറുള്ളത്. ചിലപ്പോൾ അതും കിട്ടാറില്ലെന്നാണ് റിപ്പോർട്ടുകൾ.

Summary:
UK Prime Minister Keir Starmer announced that humanitarian aid will be airlifted to Gaza, and efforts are underway to evacuate sick children. The UK, France, and Germany have jointly called for an immediate ceasefire. Coordination with Jordan is planned to implement these initiatives.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

സമാധാനത്തിന്റെ ദിനം: ‘തീവ്രവാദവും മരണവും അവസാനിച്ചു’, ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിച്ച് ട്രംപ്

ഇസ്രയേൽ സമാധാന ഉച്ചകോടി; പാർലമെന്റിൽ പ്രസംഗിച്ച് ട്രംപ് ടെല്‍ അവീവ്: ഗാസ സമാധാന...

ഗാസയിലെ യുദ്ധം അവസാനിച്ചു; സമാധാന കരാർ ഒപ്പുവെച്ച് നിയന്ത്രണം

ഗാസയിൽ യുദ്ധം അവസാനിച്ചു ഡല്‍ഹി: അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയില്‍ സമാധാന...

വാൽപ്പാറയിൽ വീടു തകർത്തു കാട്ടാനയുടെ ആക്രമണം: അമ്മമ്മയും കൊച്ചുമകളും കൊല്ലപ്പെട്ടു

വാൽപ്പാറയിൽ വീടു തകർത്തു കാട്ടാനയുടെ ആക്രമണം: അമ്മമ്മയും കൊച്ചുമകളും കൊല്ലപ്പെട്ടു വാൽപ്പാറ: പുലർച്ചെ...

ദന്തഡോക്ടറുടെ വൃത്തിഹീന ചികിത്സ; രോഗികൾക്ക് ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി പരിശോധന നിർദേശം

ദന്തഡോക്ടറുടെ വൃത്തിഹീന ചികിത്സ; രോഗികൾക്ക് ഹെപ്പറ്റൈറ്റിസ് സിഡ്നി: സ്റ്റീവൻ ഹാസിക് എന്നറിയപ്പെടുന്ന സിഡ്നിയിലെ...

ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി

ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച...

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; സംഭവം കൊച്ചിയിൽ

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; സംഭവം കൊച്ചിയിൽ കൊച്ചി: കൊച്ചിയിലെ സ്‌കൂളിൽ...

Related Articles

Popular Categories

spot_imgspot_img