web analytics

മമ്മൂട്ടി കമ്പനിയിൽ നയൻതാരയും ഗൗതം മേനോനും; എട്ട് വർഷത്തിന് ശേഷം താരരാജാവും ലേഡി സൂപ്പർ സ്റ്റാറും ഒന്നിക്കുന്നു; ടോളിവുഡിലെ സൂപ്പർ ഹിറ്റ് സംവിധായകന്റെ ആദ്യ മലയാള ചിത്രം

തമിഴ് സിനിമാ ലോകത്തെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഗൗതം മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോർട്ട്. മമ്മൂട്ടിയെ നായകനായി മലയാളത്തിൽ ജിവിഎം സിനിമ സംവിധാനം ചെയ്യുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ ചിത്രം നിര്‍മ്മിക്കുമെന്നും അദ്ദേഹം പറയുന്നു.

തെന്നിന്ത്യൻ താര റാണി നയൻ‌താരയായിരിക്കും ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു. എട്ട് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയില്‍ ഗൗതം മേനോന്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഈ ചിത്രം. കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക.

വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മെയ് 23 ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

 

Read Also: റോഡരികിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം, തുമ്പിക്കുന്നുകാരനും താഴമേൽക്കാരനും തമ്മിൽ പൊരിഞ്ഞ അടി; ഇടപ്പെട്ട് സുഹൃത്തുക്കളും; കൂട്ടത്തല്ലിൽ നാലു പേർക്ക് പരിക്ക്

Read Also: ദൈവത്തിന്റെ കൈയ്യും നൂറ്റാണ്ടിന്റെ ഗോളും നേടികൊടുത്ത ഗോൾഡൻ ബോൾ ലേലത്തിന്; കട്ടെടുത്തതാണെന്ന് മറഡോണയുടെ കുടുംബം; പാരിസിലെ സ്വകാര്യശേഖരത്തിൽ നിന്ന് പൊന്നും വിലക്ക് വാങ്ങിയതാണെന്ന് അഗുട്ടസ്; മാന്ത്രികന്റെ പന്ത് വീണ്ടും വിവാദത്തിലേക്ക്

Read Also:ആസിഡ് അല്ല ആസിഡ് ആക്രമണം പോലെ; ഹോസ്റ്റലുകളിൽ ആസിഡ് ഫ്ളൈ വില്ലനാകുന്നു

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത രാജ്യം വിടാൻ സാധ്യതയെന്ന് സൂചന, ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി

യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്. കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്...

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ്...

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു; 2022ന് ശേഷം ജീവനൊടുക്കിയത് നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സേനാ ജീവനക്കാരും; പിന്നിൽ…..

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു ലണ്ടൻ ∙ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന മേഖലകളിൽ...

‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി

‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി കാണ്‍പൂർ:...

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

Related Articles

Popular Categories

spot_imgspot_img